പ്രജേഷ് സെന്നിന്റെ പുതിയ ചിത്രം; ജയസൂര്യയും മഞ്‌ജു വാര്യരും ഒന്നിക്കുന്നു

By Syndicated , Malabar News
jayasurya and manju warrier
Ajwa Travels

വെള്ളത്തിന് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മഞ്‌ജുവാര്യരും ജയസൂര്യയും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്. നേരത്തെ കേരളത്തിന്റെ അഭിമാനമായ വിപി സത്യന്റെ ജീവിതം പറഞ്ഞ ജയസൂര്യ ചിത്രം ക്യാപ്റ്റനും പ്രജേഷ് സെന്നായിരുന്നു സംവിധാനം ചെയ്‌തത്‌.

കോവിഡ് കാലത്ത് അടച്ചുപൂട്ടിയ തിയേറ്ററുകള്‍ തുറന്നതിന് പിന്നാലെ ആദ്യമായി പ്രദര്‍ശനത്തിന് എത്തിയ മലയാള സിനിമ പ്രജേഷ് സെൻ-ജയസൂര്യ ചിത്രം വെള്ളമായിരുന്നു. ഏറെക്കാലത്തിന് ശേഷം തിയേറ്ററിലെത്തിയ ചിത്രം മൂന്നാഴ്‌ചയിലേക്ക് കടക്കുമ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്‌ത്‌ ജയസൂര്യ പ്രധാന വേഷത്തിലെത്തിയ സിനിമ കോവിഡ് കാലത്തും 6.40 കോടി മുതല്‍മുടക്കിലാണ് വെള്ളം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്.

Read also: ‘വെള്ള’ത്തിന്റെ വ്യാജന്‍ പുറത്ത്; പരാതി നല്‍കി നിര്‍മാതാക്കള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE