അഭിനയം മാത്രമല്ല ഇനി നിര്‍മാണവും; പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ച് മംമ്ത

By Staff Reporter, Malabar News
mamtha image _malabar news
നോയല്‍ ബെനും മംമ്ത മോഹന്‍ദാസും
Ajwa Travels

കൊച്ചി: തന്റെ വേറിട്ട അഭിനയ ശൈലിയിലൂടെയും അഭ്രപാളിയില്‍ ജീവന്‍ നല്‍കിയ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് മംമ്ത മോഹന്‍ദാസ്. തീര്‍ന്നില്ല തന്റെ ആലാപനം കൊണ്ടും ശ്രദ്ധേയയാണ് താരം. എന്നാല്‍ ഇപ്പോഴിതാ അഭിനയത്തിനും പാട്ടിനും പിന്നാലെ സിനിമാ നിര്‍മാണത്തിലും ഒരു കൈ നോക്കാന്‍ ഒരുങ്ങുകയാണ് മംമ്ത. ഇതിനായി മംമ്തയും സുഹൃത്തും സംരംഭകനുമായ നോയല്‍ ബെനും ചേര്‍ന്ന് ‘മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ്‘ എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ചിരിക്കുകയാണ്.

മലയാള സിനിമക്ക് ഇനിയുമൊരുപാട് കാമ്പുള്ള കഥകള്‍ സമ്മാനിക്കാന്‍ തങ്ങള്‍ക്കാകുമെന്ന് പ്രൊഡക്ഷന്‍ ഹൗസ് ലോഞ്ചിങ്ങിനിടെ മംമ്തയും നോയല്‍ ബെനും പറഞ്ഞു.

സിനിമയില്‍ നിന്ന് താന്‍ നേടിയ അംഗീകാരങ്ങള്‍ക്ക് പകരമായി സിനിമക്ക് വേണ്ടി തനിക്കെന്തെങ്കിലും തിരിച്ചു കൊടുക്കണം എന്ന അതിയായ ആഗ്രഹത്തില്‍ നിന്നാണ് ഈ പുതിയ സംരംഭത്തിന്റെ തുടക്കമെന്ന് മംമ്ത അറിയിച്ചു. തങ്ങളുടെ പുതിയ പ്രോജക്റ്റില്‍ സ്‍ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്‍കുമെന്നും മംമ്ത പറഞ്ഞു.

മാത്രവുമല്ല ലഭ്യമായ സാമൂഹ മാദ്ധ്യമങ്ങളിലൂടെയെല്ലാം തങ്ങളെ സമീപിക്കാന്‍ കഴിയുമെന്നതും തങ്ങളുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പ്രത്യേകതയാണെന്ന് മംമ്ത മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടിട്ടുള്ള മംമ്ത 2005 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്‌ത ‘മയൂഖം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. ഗായിക കൂടിയാ മംമ്ത മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 25ലധികം ഗാനങ്ങള്‍ ഇതിനോടകം ആലപിച്ചിട്ടുണ്ട്. ടൊവിനോ തോമസ് നായകനായി എത്തിയ ‘ഫോറന്‍സിക്’ ആണ് മംമ്തയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Read Also: ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇന്ത്യ പോവുക ജംബോ സ്‌ക്വാഡുമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE