മലപ്പുറം സ്വദേശി സൗദിയില്‍ കൊല്ലപ്പെട്ട നിലയില്‍

By News Desk, Malabar News
Mother and children died in kochi_Malabar news

ജിസാന്‍: സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന കടയില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മലപ്പുറം മേല്‍മുറി ആലത്തൂര്‍പടി സ്വദേശി മുഹമ്മദ് അലി പുള്ളിയിലിനെ(52) ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്‌ച  പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം.

സൗദിയിലെ ജിസാന് സമീപമുള്ള സൂപ്പര്‍ മാര്‍ക്കറ്റിലാണ് കൊല്ലപ്പെട്ട നിലയില്‍ മുഹമ്മദ് അലിയെ കണ്ടെത്തിയത്. സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഗ്‌ളാസ് ഡോര്‍ അടച്ച് പാക്ക് ചെയ്യുന്നതിനിടയില്‍ കടയിലെത്തിയ മോഷ്‌ടാക്കളാണ് കൊലയ്‌ക്ക് പിന്നിലെന്നാണ് സൂചന. കടയില്‍ മുഹമ്മദ് തനിച്ചായിരുന്നു ഉണ്ടായിരുന്നത്. സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറയുടെ കേബിള്‍ മോഷ്‌ടാക്കള്‍ മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുന്നതിനിടെ അക്രമികള്‍ വധിച്ചതാണെന്ന് പ്രാദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മൃതദേഹം അബൂഅരീഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതേ സ്‌ഥാപനത്തില്‍ ജോലിയിലുള്ള മുഹമ്മദ് അലിയുടെ സഹോദരന്‍ നാട്ടില്‍ അവധിയിലാണ്. സംഭവസ്‌ഥലം സീല്‍ ചെയ്‌ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Malabar News: പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട; തമിഴ്‌നാട് സ്വദേശി അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE