‘ഇത് നിധിയാണ്’; മമ്മൂക്ക പകര്‍ത്തിയ ചിത്രങ്ങളുമായി മഞ്‌ജു; ഏറ്റെടുത്ത് ആരാധകർ

By Staff Reporter, Malabar News
mammootty-manju-warrier
Ajwa Travels

മലയാളത്തിന്റെ മെഗാസ്‌റ്റാർ മമ്മൂക്ക തന്റെ ഫോട്ടോഗ്രഫിയിലെ പ്രാവീണ്യം മുൻപ് പലവട്ടം തെളിയിച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ ഫോട്ടോഗ്രഫിയിലെ താരത്തിന്റെ കഴിവ് വീണ്ടും സമൂഹ മാദ്ധ്യമങ്ങളിലും മറ്റും ചർച്ചയാവുകയാണ്. മലയാളത്തിന്റെ പ്രിയതാരം സൂപ്പർസ്‌റ്റാർ മഞ്‌ജു വാര്യറാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. മമ്മൂക്ക പകർത്തിയ തന്റെ മനോഹരങ്ങളായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോൾ.

പ്രായത്തെ വെല്ലുന്ന ലുക്കുമായി സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളിൽ മഞ്‌ജുവായിരുന്നു ചർച്ചാ വിഷയം. ഇപ്പോൾ അത്തരം ചര്‍ച്ചകള്‍ക്ക് പുതിയ ചിതങ്ങളിലൂടെ വീണ്ടും മരുന്ന് പകര്‍ന്നിരിക്കുകയാണ് താരം. ‘ഇത് നിധിയാണെ’ന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. മലയാള സിനിമയിലെ പ്രഗല്‍ഭനായ ഫോട്ടോഗ്രാഫര്‍ മമ്മൂക്ക പകര്‍ത്തിയ ചിത്രങ്ങളാണിവയെന്നും താരം കുറിച്ചു. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച ‘ദി പ്രീസ്‌റ്റ്’ എന്ന സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയിലാണ് മഞ്‌ജു ചിത്രങ്ങള്‍ പങ്കുവച്ചത്.

മഞ്‌ജുവിന്റെ ചിത്രങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ. മഞ്‌ജുവിന്റെ ലുക്കിനും മമ്മൂക്കയുടെ ക്ളിക്കിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ സണ്ണിവെയിനും ഒത്ത് അഭിനയിക്കുന്ന പുതിയ ചിത്രമായ ‘ചതുര്‍മുഖ’ത്തിന്റെ പ്രസ് മീറ്റിനെത്തിയ മഞ്‌ജുവിന്റെ കിടിലൻ മേക്കോവർ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘എയ്‌ജ് ഇൻ റിവേഴ്‌സ് ഗിയർ’ അടക്കമുള്ള കമന്റുകൾ കൊണ്ട് മൂടുകയാണ് ആരാധകർ താരത്തെ.

Read Also: ജനതാ കർഫ്യുവും, പാത്രം കൊട്ടലും; വരും തലമുറ ഓർമിക്കുമെന്ന് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE