ചാര്‍ലിയുടെ തമിഴ് റീമേക്ക്; ‘മാര’ ആമസോണില്‍ റിലീസ് ചെയ്‌തു 

By News Desk, Malabar News
Ajwa Travels

2015ലെ മലയാളത്തിന്റെ ഹിറ്റ് ചിത്രമായ ചാര്‍ലിയുടെ തമിഴ് റീമേക്ക് ‘മാര’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്‌തു. മാധവന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥാണ് നായിക. 2.29 മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മാരയില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച കവിത അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

അഭിരാമി, അലക്‌സാണ്ടര്‍ ബാബു, ശിവദ നായര്‍, മൗലി, പത്മാവതി റാവു, തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന മാര നിര്‍മ്മിക്കുന്നത് പ്രമോദ് ഫിലിംസിന്റെ ബാനറില്‍ പ്രതീക് ചക്രവര്‍ത്തിയും ശ്രുതി നല്ലപ്പയുമാണ്. ഉണ്ണി ആറിന്റെ കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‌ത്‌ ദുല്‍ഖര്‍ നായകനായി എത്തിയ ചിത്രമാണ് ‘ചാര്‍ലി’.

മലയാളത്തില്‍ ദുല്‍ഖറും പാര്‍വ്വതിയും അവതരിപ്പിച്ച കഥാപാത്രങ്ങളായി എത്തുന്നത് മാധവനും ശ്രദ്ധ ശ്രീനാഥുമാണ്. അപര്‍ണ ഗോപിനാഥിന്റെ കഥാപാത്രമായി ശിവദയും കല്‍പ്പനക്കു പകരം അഭിരാമിയും എത്തുന്നു. തീയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചാര്‍ലിയുടെ മറാത്തി റീമേക്ക് നേരത്തെ പ്രദര്‍ശനത്തിനെത്തിയിരുന്നു.

Also Read: ലോകത്തെ ഏറ്റവും വലിയ ധനികന്‍ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE