ലോകത്തെ ഏറ്റവും വലിയ ധനികന്‍ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്

By News Desk, Malabar News
elon-musk-time-magazine
Ajwa Travels

ടെസ്‌ല, സ്‌പെയ്‌സ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് ലോകത്തെ ഏറ്റവും വലിയ ധനികന്‍. ടെസ്‌ലയുടെ ഓഹരിവില 4.8 ശതമാനം ഉയര്‍ന്നതോടെ ഇലോണ്‍ മസ്‌കിന്റെ ആസ്‌തിയില്‍ വന്‍ വര്‍ധന ഉണ്ടായതായി ബ്ളൂബെര്‍ഗ് ബില്ല്യണയര്‍  ഇൻഡക്‌സ് പറയുന്നു. ആമസോണ്‍ മേധാവി ജെഫ് ബെസോസിനെ പിന്തള്ളിയാണ് ഇലോണ്‍ മസ്‌ക് ഈ നേട്ടത്തിലെത്തിയത്.

മസ്‌കിന്റെ ആസ്‌തി 188.5 ബില്ല്യണായി ഉയര്‍ന്നു. ജെഫ് ബെസോസിന്റെ ആസ്‌തിയേക്കാള്‍ 1.5 ബില്ല്യണ്‍ ഡോളര്‍ അധികമാണിത്. 2017 മുതല്‍ ലോക സമ്പന്ന പട്ടികയില്‍ ഒന്നാം സ്‌ഥാനത്ത് ആയിരുന്ന ബെസോസിന്റെ റെക്കോര്‍ഡാണ് ഇലോണ്‍ മസ്‌ക് തകര്‍ത്തത്.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 150 ബില്ല്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് മസ്‌കിനുണ്ടായത്. ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ചയാണിത്. ഇക്കാലയളവില്‍ ടെസ്‌ലയുടെ ഓഹരിവില 743 ശതമാനമാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം വെറും അഞ്ച് ലക്ഷം കാറുകള്‍ മാത്രമാണ് ടെസ്‌ല നിര്‍മ്മിച്ചത്. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ഭാവിയിലുണ്ടാകുന്ന വളര്‍ച്ചയാണ് ടെസ്‌ലയെ സഹായിച്ചത്.

National News: രാജ്യത്ത് ഇന്ന് വീണ്ടും കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE