രാജ്യത്ത് ഇന്ന് വീണ്ടും കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍

By News Desk, Malabar News
MalabarNews_covaxin-covishield-
Ajwa Travels

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് ഇന്ന് വീണ്ടും ഡ്രൈ റണ്‍. സംസ്‌ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും എല്ലാ ജില്ലകളിലും ഡ്രൈ റണ്‍ നടത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

കേന്ദ്ര ആരോഗ്യമന്ത്രി മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ ഡ്രൈ റണ്‍ വിലയിരുത്താന്‍ ഇന്ന് തമിഴ്‌നാട് സന്ദര്‍ശിക്കുന്നുണ്ട്. സംസ്‌ഥാനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ജനുവരി 13 മുതല്‍ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ആദ്യ ഘട്ട വിതരണത്തിനുള്ള വാക്‌സിന്‍ ഇന്നലെ രാത്രിയോടെ ഡെല്‍ഹി വിമാനത്താവളത്തില്‍ എത്തിക്കഴിഞ്ഞു. അതേസമയം, ഹരിയാന, യുപി, അരുണാചല്‍ പ്രദേശ് സംസ്‌ഥാനങ്ങളില്‍ നേരത്തെ എല്ലാ ജില്ലകളിലും ഡ്രൈ റണ്‍ നടത്തിയതിനാല്‍ ഇന്ന് ഡ്രൈ റണ്‍ ഉണ്ടാകില്ല.

Kerala News: കേരളത്തിന് നാല് സ്വകാര്യ ട്രെയിനുകള്‍; വൈകാതെ ഓടിത്തുടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE