കേരളത്തിന് നാല് സ്വകാര്യ ട്രെയിനുകള്‍; വൈകാതെ ഓടിത്തുടങ്ങും

By News Desk, Malabar News
Ajwa Travels

കൊച്ചി: രാജ്യത്തെ സ്വകാര്യ ട്രെയിനുകളുടെ വിവരങ്ങളടങ്ങുന്ന പ്രാഥമിക പട്ടിക തയാറായി. വിവിധ റെയില്‍വേ ഡിവിഷനുകളില്‍ നിന്നുള്ള 12 ക്ളസ്‌റ്ററുകളിലായി 152 ട്രെയിനുകളുടെ പട്ടികയാണ് തയാറായത്. ഇതില്‍ നാലെണ്ണം ചെന്നൈ ക്ളസ്‌റ്ററിന് കീഴില്‍ വരുന്ന കേരളത്തിലാണ്. മൂന്നെണ്ണം കേരളത്തില്‍ നിന്നുതന്നെ സര്‍വീസ് തുടങ്ങുന്നതാണ്.

കൊച്ചുവേളി- ലുംഡിങ്(അസം), കൊച്ചുവേളി- എറണാകുളം, എറണാകുളം- കന്യാകുമാരി, ചെന്നൈ- മംഗലാപുരം എന്നിവയാണ് നാല് ട്രെയിനുകള്‍. ഇതില്‍ കന്യാകുമാരി- എറണാകുളം ദിവസേനയുള്ള ട്രെയിനാണ്. ബാക്കിയുള്ളവ ആഴ്‌ചയില്‍ ഒന്നും മൂന്നും തവണമാത്രം സര്‍വീസ് നടത്തുന്നവയാണ്. സ്‌റ്റോപ്പുകള്‍ കുറവാണ്. സമയക്രമം വരെ നിശ്‌ചയിച്ചതിനാല്‍ ഇവ വൈകാതെ ഓടിത്തുടങ്ങും.

30,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് ട്രെയിന്‍ സ്വകാര്യവല്‍കരണത്തിലൂടെ റെയില്‍വേ പ്രതീക്ഷിക്കുന്നത്. ഡെല്‍ഹി-ലഖ്നൗ, അഹമ്മദാബാദ്-മുംബൈ തുടങ്ങിയവയാണ് പരീക്ഷണാര്‍ഥത്തില്‍ സ്വകാര്യവല്‍കരിച്ച ട്രെയിനുകള്‍. ഇവ ലാഭകരമായി ഓടുന്നു എന്ന് വ്യക്‌തമായതോടെ ആണ് റെയില്‍ മേഖലയെ 12 ക്ളസ്‌റ്ററുകളാക്കി തിരിച്ച് സ്വകാര്യ ട്രെയിനുകള്‍ ഒടിക്കേണ്ട റൂട്ടുകള്‍ കണ്ടെത്തിയത്. ഇത്തരത്തിലാണ് 152 ട്രെയിനുകളുടെ പട്ടിക തയാറായിരിക്കുന്നത്.

National News: കര്‍ഷക പ്രക്ഷോഭം 44ആം ദിനത്തിലേക്ക്; കേന്ദ്രവുമായി എട്ടാംവട്ട ചര്‍ച്ച ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE