മാസ്സായി ‘മാസ്‌റ്റര്‍’; ടീസര്‍ പുറത്തിറങ്ങി

By Team Member, Malabar News
Malabarnews_vijay and vijay sethupathi
Representational image
Ajwa Travels

തമിഴ് സിനിമാലോകം ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മാസ്‌റ്റര്‍’. കോവിഡ് മൂലം റിലീസ് നീണ്ട് പോകുന്ന ചിത്രം ഇപ്പോഴിതാ ടീസറിലൂടെ പ്രേക്ഷകര്‍ക്ക് ആവേശമായി എത്തിയിരിക്കുകയാണ്. താരങ്ങള്‍ക്കെല്ലാം നല്ല മാസ് പരിവേഷം നല്‍കിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. പല കഥാപാത്രങ്ങളും സംഭാഷണങ്ങളിലൂടെ പ്രേക്ഷക മനസിലേക്ക് എത്തുന്ന ടീസറില്‍ വിജയും വിജയ് സേതുപതിയും ഒരുപോലെ തിളങ്ങി നില്‍ക്കുന്നുണ്ട്. ടീസറിന്റെ ആദ്യ പകുതിയില്‍ വിജയ് പ്രാധാന്യത്തോടെ എത്തുമ്പോള്‍ രണ്ടാം പകുതി മുഴുവന്‍ വിജയ് സേതുപതി അടക്കി വാഴുന്നതാണ് കാണാന്‍ കഴിയുക.

വിജയും വിജയ് സേതുപതിയും ഒരുമിച്ചെത്തുന്ന ചിത്രം ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ തന്നെ പ്രേക്ഷകര്‍ വലിയ ആകാംക്ഷയിലാണ്. ഒപ്പം തന്നെ കൈതി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇവയെല്ലാം കൊണ്ട് തന്നെ തമിഴ് സിനിമ പ്രേക്ഷകര്‍ മാസ്‌റ്ററിന്റെ വരവിനായി വലിയ കാത്തിരിപ്പിലാണെന്ന് പറയേണ്ടി വരും.

കഴിഞ്ഞ ഏപ്രില്‍ 9 ആം തീയതി റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് മൂലം നീട്ടി വെക്കുകയായിരുന്നു. അടുത്ത വർഷം ആദ്യം തന്നെ ചിത്രം പ്രേക്ഷര്‍ക്ക് മുന്നിലെത്തുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ഇരു വിജയ്‌മാര്‍ക്കും ഒപ്പം അര്‍ജുന്‍ ദാസ്, ശാന്തനു ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ, ഗൗരി കിഷന്‍ എന്നീ താരങ്ങളും അണിനിരക്കുന്നുണ്ട്. സത്യന്‍ സൂര്യനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Read also : ധ്യാന്‍ ശ്രീനിവാസന്റെ നാലാം തിരക്കഥ; ‘പ്രകാശന്‍ പറക്കട്ടെ’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE