ധ്യാന്‍ ശ്രീനിവാസന്റെ നാലാം തിരക്കഥ; ‘പ്രകാശന്‍ പറക്കട്ടെ’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍

By Team Member, Malabar News
Malabarnews_prakashan parakkatte
Representational image
Ajwa Travels

ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രകാശന്‍ പറക്കട്ടെ’. ഇപ്പോഴിതാ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറക്കി. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ചേര്‍ന്നാണ് പോസ്‌റ്റര്‍ റിലീസ് ചെയ്‌തത്. മോഹന്‍ലാല്‍, മമ്മൂട്ടി, വിനീത് ശ്രീനിവാസന്‍, ഉണ്ണി മുകുന്ദന്‍, ടോവിനോ തോമസ്, പൃഥ്വിരാജ്, സണ്ണി വെയ്ന്‍, ഗോകുല്‍ സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ചേര്‍ന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇന്നാണ് പോസ്‌റ്റര്‍ പുറത്തിറക്കിയത്.

ഗൂഢാലോചന, ലവ് ആക്ഷന്‍ ഡ്രാമ, 9 എംഎം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന അടുത്ത ചിത്രമെന്ന പ്രത്യേകതയും പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിനുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ഷഹദ് ആണ്. ഒപ്പം തന്നെ അജു വര്‍ഗീസ്-വിശാഖ് സുബ്രമണ്യം എന്നീ കൂട്ടുകെട്ടിലുള്ള ഫന്റാസ്‌റ്റിക് ഫിലിംസ് നിര്‍മ്മാണം നിര്‍വഹിക്കുന്ന നാലാമത്തെ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. ചിത്രത്തില്‍ ടിനു തോമസും നിര്‍മ്മാണ പങ്കാളിയാകുന്നുണ്ട്.

ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ദിലീഷ് പോത്തന്‍, മാത്യു തോമസ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍, സൈജു കുറുപ്പ് എന്നിവരാണ്. ഗുരു പ്രസാദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്‌മാനാണ്.

Read also : ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE