ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്ത്

By Staff Reporter, Malabar News
entertainment image_malabar news
പൂര്‍ണിമ ഇന്ദ്രജിത്ത്
Ajwa Travels

പ്രതീക് ബബ്ബര്‍ നായകനാവുന്ന ഹിന്ദി-ഇംഗ്‌ളീഷ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മലയാളികളുടെ സ്വന്തം പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. സച്ചിന്‍ കുന്ദല്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം അദ്ദേഹത്തിന്റെ തന്നെ ‘കൊബാള്‍ട്ട് ബ്‌ളൂ’ എന്ന പുസ്‌തകത്തെ അധികരിച്ചാണ് ഒരുങ്ങുന്നത്.

തനൈ, അനുജ എന്നീ സഹോദരങ്ങള്‍ തങ്ങളുടെ വീട്ടില്‍ താമസിക്കാന്‍ വരുന്ന യുവാവുമായി പ്രണയത്തില്‍ ആവുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഓപ്പണ്‍ എയര്‍ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ബോളിവുഡ് താരങ്ങളായ നീലയ്, അഞ്‌ജലി ശിവരാമന്‍, ഗീതാഞ്‌ജലി കുല്‍ക്കര്‍ണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ ഏക മലയാളി സാന്നിധ്യമാണ് പൂര്‍ണ്ണിമ.

നടന്‍ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം അഭിനയ ലോകത്തു നിന്നും പതിയെ മാറിനിന്ന പൂര്‍ണ്ണിമ നീണ്ട നാളുകള്‍ക്കു ശേഷമാണ് ‘വൈറസ്’ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയത്. ആദ്യ നാളുകളില്‍ സിനിമ, സീരിയല്‍, ടിവി പരിപാടികളില്‍ നിറഞ്ഞ് നിന്ന പൂര്‍ണ്ണിമ സിനിമയില്‍ നിന്ന് വിട്ടു നിന്നെങ്കിലും ടിവി ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. കൂടാതെ അറിയപ്പെടുന്ന ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയായ പൂര്‍ണ്ണിമക്ക് കൊച്ചിയില്‍ സ്വന്തമായി ഒരു ബുട്ടിക്കും ഉണ്ട്.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിലും പൂര്‍ണ്ണിമ വേഷമിടുന്നുണ്ട്.

Read Also: ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ വെനെസ്വേലയെ തകര്‍ത്ത് കാനറിപ്പട

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE