എംബിബിഎസ്‌ സീറ്റ്; പ്രതീക്ഷയോടെ വയനാട് മെഡിക്കൽ കോളേജ്

By Trainee Reporter, Malabar News
Ajwa Travels

വയനാട്: അടുത്ത വർഷം മുതൽ വയനാട് മെഡിക്കൽ കോളേജിൽ എംബിബിഎസ്‌ കോഴ്‌സിന് പ്രവേശനം അനുവദിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ കോളേജ് അധികൃതർ. ആരോഗ്യ സർവകലാശാല വിദഗ്‌ധ സംഘം വയനാട് മെഡിക്കൽ കോളേജ് സന്ദർശിച്ചിരുന്നു. പരിശോധനാ റിപ്പോർട് വിദഗ്‌ധ സംഘം സർക്കാരിന് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിലാണ് എംബിബിഎസ്‌ കോഴ്‌സിന് പ്രവേശനം അനുവദിക്കാനുള്ള അനുകൂലമായ വിവരം ഉള്ളതായി സൂചന ഉള്ളത്.

കഴിഞ്ഞ ദിവസമാണ് ആരോഗ്യ സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം ഡോ. പി കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മെഡിക്കൽ കോളേജിൽ പരിശോധന നടത്തിയത്. തുടർന്ന് വിശദമായ പരിശോധനകൾ നടത്തുകയും റിപ്പോർട് സർക്കാരിന് സമർപ്പിക്കുകയും ചെയ്‌തിരുന്നു. കോളേജിന് അനുകൂലമായ റിപ്പോർട്ടാണ് സംഘം സമർപ്പിച്ചതെന്നാണ് വിവരം.

അതേസമയം, തലപ്പുഴ ബോയ്‌സ് ടൗണിൽ കെട്ടിടം നിർമിക്കുന്നതിനുള്ള മാസ്‌റ്റർ പ്ളാനും തയ്യാറായി വരികയാണ്. കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്ന തലപ്പുഴ ബോയ്‌സ് ടൗണിലെ ഗ്‌ളൺലെവൽ എസ്‌റ്റേറ്റിലും സംഘം പരിശോധന നടത്തിയിരുന്നു. കിഫ്ബിയിൽ നിന്ന് 300 കോടി രൂപയാണ് വയനാട് മെഡിക്കൽ കോളേജിനായി നീക്കിവെച്ചിട്ടുള്ളത്. റിപ്പോർട് അനുകൂലമായാൽ അടുത്ത വർഷം മുതൽ എംബിബിഎസ്‌ സീറ്റ് തുടങ്ങാനാകുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

Read Also: സിഐയെ ജാതിപ്പേര് വിളിച്ച് ആക്ഷേപം; മനുഷ്യാവകാശ പ്രവർത്തകൻ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE