ബന്ധുക്കൾ പൂട്ടിയിട്ട മധ്യവയസ്‌കനെ അവശനിലയിൽ കണ്ടെത്തി

By Desk Reporter, Malabar News
cruelty against man
Representational Image
Ajwa Travels

കൊച്ചി: ബന്ധുക്കൾ വീട്ടിൽ പൂട്ടിയിട്ട മധ്യവയസ്‌കനെ അവശനിലയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ അമ്പാട്ടുകാവിലാണ് സംഭവം. അമ്പാട്ടുകാവ് സ്വദേശി രാധാകൃഷ്‌ണനെയാണ് അവശനിലയിൽ കണ്ടെത്തിയത്.

ഭക്ഷണവും ചികിൽസയും ലഭിക്കാതെ തീർത്തും അവശ നിലയിലായിരുന്നു ഇദ്ദേഹം. വീടിന്റെ ഗേറ്റ് പൂട്ടിയിട്ടതിനാൽ വിവരമറിഞ്ഞ് സ്‌ഥലത്തെത്തിയ ഉദ്യോഗസ്‌ഥർക്ക് ഇദ്ദേഹത്തെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല.

ഒരു വർഷമായി രാധാകൃഷ്‌ണൻ അവശനിലയിലായിരുന്നു. ആരോ പിഎച്ച്സിയിലേക്ക് വിവരം അറിയിച്ചതിനെ തുടർന്ന് തദ്ദേശ സ്‌ഥാപനത്തിൽ നിന്ന് പ്രതിനിധികൾ എത്തി പരിശോധിക്കുകയായിരുന്നു. രാധാകൃഷ്‌ണന്റെ കാര്യം നോക്കാൻ ഒരാളെ ഏർപ്പെടുത്തിയിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റും.

Most Read:  രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; ദ്രൗപതി മുർമു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE