‘ലൈഗറി’ൽ ഇടിക്കൂട്ടിലെ ഇതിഹാസം മൈക്ക് ടൈസണും; പോസ്‌റ്ററിന് ഗംഭീര വരവേൽപ്പ്

By Staff Reporter, Malabar News
Mike Tyson_Liger
Ajwa Travels

ബോക്‌സിങ് റിങ്ങിനുള്ളിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഇതിഹാസ താരം മൈക്ക് ടൈസൺ സിനിമയിലും ചുവട് വെക്കാൻ ഒരുങ്ങുന്നു. ആരാധകർ കാത്തിരിക്കുന്ന വിജയ് ദേവരകൊണ്ട ചിത്രം ‘ലൈഗറി’ലാണ് മൈക്ക് ടൈസണ്‍ എത്തുന്നത്.

പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോക്‌സിങ് ലോകത്തെ അൽഭുത പ്രതിഭ അഭിനയിക്കുന്നുവെന്ന വമ്പന്‍ പ്രഖ്യാപനത്തിന് അത്യുഗ്രൻ വരവേൽപ്പ് തന്നെയാണ് ലഭിച്ചത്.

കഴിഞ്ഞ ദിവസം പുറത്ത് വിട്ട് മൈക്ക് ടൈസനെ ഉള്‍പ്പെടുത്തിയ പോസറ്റർ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിന്റെ ക്ളൈമാക്‌സില്‍ അതിഥി വേഷത്തിലാണ് മൈക്ക് ടൈസണ്‍ എത്തുകയെന്നാണ് സൂചന.

പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലൈഗര്‍. കൂടാതെ വിജയ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണിത്.

ചിത്രത്തിൽ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് താരമായാണ് വിജയ് വേഷമിടുന്നത്. സിനിമയിലെ വിജയ് ദേവരകൊണ്ടയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറാണ് ചിത്രം നിര്‍മിക്കുന്നത്. പുരി ജഗന്നാഥും നടി ചര്‍മി കൗറും അപൂര്‍വ മെഹ്തയും ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളാണ്.

Mike Tyson
മൈക്ക് ടൈസൺ

വിജയ്‌യുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമാണിത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രമെങ്കിലും തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ മൊഴിമാറ്റിയും ചിത്രം പ്രദര്‍ശനത്തിന് എത്തും.

വിഷ്‌ണു ശര്‍മയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. രമ്യ കൃഷ്‌ണന്‍, റോണിത് റോയ്, വിഷ്‌ണു റെഡി, ആലി, മകരന്ദ് ദേശ് പാണ്ഡെ, ഗെറ്റ് അപ് ശ്രീനു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

Most Read: ആക്‌സിഡിനും ജാൻവിക്കും കന്നിമാസത്തിൽ താലികെട്ട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE