പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പാല്‍ ഉല്‍പന്നങ്ങളുമായി മില്‍മ

By News Desk, Malabar News
Milma Lauches New Products
Representational Image
Ajwa Travels

കോഴിക്കോട്: പ്രകൃതിദത്തമായി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പാല്‍ ഉല്‍പന്നങ്ങളുമായി മില്‍മ. ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് മില്‍മ മലബാര്‍ മേഖല യൂണിയന്‍ ആണ് പുതിയ പാല്‍ ഉല്‍പന്നങ്ങള്‍ വികസിപ്പിച്ചെടുത്തത്. മില്‍മ ഗോള്‍ഡന്‍ മില്‍ക്ക്, മില്‍മ ഗോള്‍ഡന്‍ മിക്സ് എന്നിവയാണ് തയ്യാറാക്കിയ ഉല്‍പന്നങ്ങള്‍. ഇവ ഓണത്തിന് മുമ്പ് വിപണിയില്‍ എത്തിക്കുമെന്ന് മില്‍മ മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ് മണി അറിയിച്ചു.

സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് ഗവേഷണത്തിലൂടെ രോഗപ്രതിരോധശേഷിയുള്ള പാലിനും ഉല്‍പന്നങ്ങള്‍ക്കും വേണ്ടിയുള്ള ചേരുവകള്‍ നിര്‍മിച്ചത്. മില്‍മ ഗോള്‍ഡന്‍ മില്‍ക്ക് തയ്യാറാക്കിയത് മഞ്ഞള്‍, ഇഞ്ചി, കറുവപ്പട്ട തിപ്പലി, എന്നീ സുഗന്ധവ്യഞ്ജനങ്ങളിലൂടെയാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ബയോ ആക്റ്റീവുകള്‍ അതിനൂതനമായ പ്രക്രിയയിലൂടെ ശാസ്ത്രീയമായി വേര്‍തിരിച്ചെടുത്ത് അതിലേക്ക് ശുദ്ധമായ പാലും ചേര്‍ത്താണ് മില്‍മ ഗോള്‍ഡന്‍ മില്‍ക്ക് തയ്യാറാക്കിയത്. പോഷകസമൃദ്ധവും രോഗപ്രതിരോധ ശേഷിയുള്ളതുമായ ഉല്‍പ്പന്നമാണെന്ന് ഉല്‍പാദകര്‍ പറയുന്നു. 200 മില്ലിയുടെ ഗോള്‍ഡന്‍ മില്‍ക്ക് ടിന്നിന് 35 രൂപയാണ് വില.

ഗോള്‍ഡന്‍ മില്‍ക്കിന്റെ ഇന്‍സ്റ്റന്റ് പൊടി രൂപത്തിലുള്ളതാണ് മില്‍മ ഗോള്‍ഡന്‍ മിക്സ്. പാലിലോ ജ്യൂസിലോ ചൂടുവെള്ളത്തിലോ മിക്സ് ചെയ്ത് ഇത് കഴിക്കാവുന്നതാണ്. എല്ലാ പ്രായക്കാര്‍ക്കും കഴിക്കാവുന്ന ഈ ഉല്‍പന്നങ്ങള്‍ മൂന്ന് മാസം വരെ കേടാകാതെ സൂക്ഷിക്കാം. മില്‍മയില്‍ എല്ലാ ദിവസവും ബാക്കി വരുന്ന പാല്‍ ഉപയോഗിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി ഉണ്ടായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഓണത്തിന് രണ്ട് ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE