വാർത്തകൾ അസംബന്ധം; ജമീല മൽസരിക്കില്ലെന്ന് മന്ത്രി എകെ ബാലൻ

By Trainee Reporter, Malabar News
ak balan
Ajwa Travels

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ ഭാര്യ കെപി ജമീല മൽസരിക്കില്ലെന്ന് മന്ത്രി എകെ ബാലൻ. മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണ് ഇത്തരം വാർത്തകളെന്നും ഒരു കേന്ദ്രത്തിൽ നിന്നാണ് ഇത്തരം വാർത്തകൾ പുറത്തുവന്നതെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

വാർത്ത ശുദ്ധ അസംബന്ധമാണെന്നും വസ്‌തുതകൾക്ക് നിരക്കാത്തതാണെന്നും മന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റ് ഇക്കാര്യം ചർച്ച ചെയ്‌തുവെന്നത് കള്ളമാണെന്നും മന്ത്രി വ്യക്‌തമാക്കി. സ്‌ഥാനാർഥികളെ പറ്റി ഒരു വിവരവും നൽകാൻ തയ്യാറല്ലെന്നും മന്ത്രി എകെ ബാലൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മാദ്ധ്യമങ്ങൾക്ക് ഒരു കേന്ദ്രത്തിൽ നിന്ന് ഒരു സ്ക്രിപ്റ്റ് ലഭിച്ചു. അതുവെച്ചാണ് മാദ്ധ്യമങ്ങൾ വാർത്തകൾ നൽകിയതെന്ന് എകെ ബാലൻ ആരോപിച്ചു.

Read also: എൻഡിഎക്കൊപ്പം ഇല്ല, ഒറ്റക്ക് മൽസരിക്കും; പിസി ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE