എൻഡിഎക്കൊപ്പം ഇല്ല, ഒറ്റക്ക് മൽസരിക്കും; പിസി ജോർജ്

By Desk Reporter, Malabar News
PC George
Ajwa Travels

കോട്ടയം: ജനപക്ഷം എൻഡിയുടെ ഭാഗമാകില്ലെന്ന് പിസി ജോർജ് എംഎൽഎ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി കേരളത്തിൽ തൂക്ക് നിയമസഭക്കാണ് സാധ്യത. ഒരു മുന്നണിക്കും ഭൂരിപക്ഷം ഉണ്ടാകില്ലെന്നും പിസി ജോർജ് പറയുന്നു. യുഡിഎഫ് വഞ്ചിച്ചുവെന്ന് ആരോപിച്ച പിസി ജോർജ് യുഡിഎഫിനെ തറ പറ്റിക്കുകയാണ് തന്റെ മുഖ്യ ലക്ഷ്യമെന്നും പറഞ്ഞു.

ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി സംസാരിച്ചിരുന്നു. എൻഡിഎ മോശം മുന്നണിയാണെന്ന അഭിപ്രായമില്ല. തന്നെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും. പൂഞ്ഞാറിൽ ആരുടേയും പിന്തുണ സ്വീകരിക്കുമെന്നും പിസി ജോർജ് വ്യക്‌തമാക്കി.

ഈരാറ്റുപേട്ടയിലെ തീവ്ര സ്വഭാവമുള്ള മുസ്‌ലിംകളോട് യോജിക്കുന്നില്ലെന്നും അവർക്ക് തന്നോട് ശത്രുതയാണെന്നും പറഞ്ഞ പിസി ജോർജ് മുസ്‌ലിം സമൂഹം തനിക്കെതിരല്ലെന്നും കൂട്ടിച്ചേർത്തു.

Also Read:  ജാമ്യത്തിനായി ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോയെന്ന് സംശയിക്കുന്നു; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE