‘അവർ തമിഴ് സംസ്കാരത്തിന്റെ ശത്രുക്കൾ, ദേശവിരുദ്ധർ ‘- ബിജെപിയെ കടന്നാക്രമിച്ച് സ്റ്റാലിൻ

By Desk Reporter, Malabar News
mk stalin_2020 Aug 25
MK Stalin
Ajwa Travels

ചെന്നൈ: ഡിഎംകെയെ വിമർശിച്ച ബിജെപി അദ്ധ്യക്ഷൻ ജെ.പി നഡ്ഡക്ക് മറുപടിയുമായി എം.കെ സ്റ്റാലിൻ. ബിജെപി തമിഴ് സംസ്കാരത്തിന്റെ ശത്രുക്കളാണെന്നും യഥാർത്ഥ ദേശവിരുദ്ധരാണെന്നും സ്റ്റാലിൻ വിമർശിച്ചു. രാജ്യത്തിന്റെ ഐക്യത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം തമിഴ്നാട് ബിജെപി എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സംസാരിക്കവേ നഡ്ഡ ഡിഎംകെയെ ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. ദേശീയതക്കെതിരെ വികാരമുണർത്തുന്നവരും, വികസനത്തിന് എതിരാണെന്നും ആയിരുന്നു ഡിഎംകെയെക്കുറിച്ച് നഡ്ഡ പ്രതികരിച്ചത്. അയോദ്ധ്യ ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചതും കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടാനും യോഗത്തിൽ ആഹ്വാനമുണ്ടായിരുന്നു.

ഇതിന് മറുപടിയായി പുറത്തുവിട്ട പ്രസ്താവനയിലാണ് സ്റ്റാലിൻ ബിജെപി രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് തന്നെ വെല്ലുവിളിയാണെന്ന് അഭിപ്രായപെട്ടത്. ഭരണപക്ഷമായ എഐഡിഎംകെ ബിജെപിയുടെ കൈയിലെ പാവയാണെന്നും അവരെ ഉപയോഗിച്ച് ഡിഎംകെയെ തകർക്കാൻ നടത്തുന്ന ശ്രമങ്ങൾ ഒന്നും വിലപ്പോവില്ലെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. രാജ്യതാൽപര്യങ്ങൾ മുറുകെ പിടിച്ചും ജനാധിപത്യത്തിൽ വിശ്വസിച്ചും മുന്നോട്ട് പോകുന്ന പാർട്ടിയാണ് ഡിഎംകെ എന്നും അദ്ദേഹം കൂട്ടിചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE