മൊബൈൽ മോഷ്‌ടാവിനെ സ്‌കൂട്ടറിൽ പിന്തുടർന്ന് പിടികൂടി; വീട്ടമ്മക്കും മകൾക്കും അഭിനന്ദന പ്രവാഹം

By Desk Reporter, Malabar News
house-wife-and-daughter-captured-thief
അറസ്‌റ്റിലായ ശ്രീക്കുട്ടൻ, പ്രതിയെ പിടികൂടിയ ഷൈല, മകൾ സൈറ

ആലുവ: മൊബൈൽ മോഷ്‌ടിച്ചയാളെ സ്‌കൂട്ടറിൽ പിന്തുടർന്ന് പിടികൂടിയ വീട്ടമ്മക്കും മകൾക്കും നാട്ടുകാരുടെ അഭിനന്ദന പ്രവാഹം. ഇതര സംസ്‌ഥാന തൊഴിലാളികൾ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് മോഷണം നടത്തിയ മാറമ്പിള്ളി കല്ലായത്ത് പറമ്പിൽ ശ്രീക്കുട്ടനെ (25) ആണ് വീട്ടമ്മയും മകളും ചേർന്ന് പിടികൂടി പോലീസിനെ ഏൽപ്പിച്ചത്.

എടയപ്പുറം മുസ്‌ലിം പള്ളിക്ക് സമീപമുള്ള മാനാപ്പുറത്ത് വീട്ടിൽ അബ്‌ദുൽ റഹ്‌മാന്റെ ഭാര്യ ഷൈല റഹ്‌മാൻ, മകൾ സൈറ സുൽത്താന എന്നിവരാണ് മോഷ്‌ടാവിനെ പിടികൂടിയത്.

ഷൈല താമസിക്കുന്ന കെട്ടിടത്തോട് ചേർന്നുള്ള സ്‌ഥലത്താണ്‌ 20ഓളം ഇതര സംസ്‌ഥാന തൊഴിലാളികൾ വാടകക്ക് കഴിയുന്നത്. തിങ്കളാഴ്‌ച രാവിലെ ഏഴുമണിയോടെ ആണ് ഇവിടെ മോഷണം നടന്നത്. അപരിചിതനായ ഒരാൾ കെട്ടിടത്തിൽ നിന്ന് ഇറങ്ങി ഓടുന്നത് ശ്രദ്ധയിൽപെട്ട ഷൈല ഒൻപതാം ക്‌ളാസുകാരിയായ മകളുമായി സ്‌കൂട്ടറിൽ ഇയാളെ പിന്തുടരുകയായിരുന്നു. മകൻ സൽമാനെ വിളിച്ചെങ്കിലും ഉറക്കത്തിൽ ആയതിനാൽ ഉണർന്ന് എത്താൻ വൈകുമെന്നതിനാലാണ് മകൾക്കൊപ്പം പുറപ്പെട്ടത്.

കെഎസ്ആർടിസി സ്‌റ്റാൻഡിൽ വച്ച് ആളെ കണ്ടെങ്കിലും ഷൈലയുടെ മകൻ എത്താൻ വൈകിയതിനാൽ പിടികൂടാനായില്ല. ഈ സമയം അയാൾ ജില്ലാ ആശുപത്രിയിലേക്ക് കയറിയിരുന്നു. ഇയാളെ പിന്തുടർന്ന് ആശുപത്രിയിലെത്തിയ ഷൈല പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ കുതറിയോടി. പിന്നീട് പ്രസവ വാർഡിന് സമീപത്തുവച്ച് ഷൈലയും രണ്ട് മക്കളും ചേർന്ന് ഇയാളെ പിടികൂടി പോലീസിനെ ഏൽപ്പിക്കുക ആയിരുന്നു.

മോഷ്‌ടിച്ച മൊബൈൽ ഫോൺ ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ആലുവ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. പ്രതിക്കെതിരെ വിവിധ സ്‌റ്റേഷനുകളിൽ കഞ്ചാവ്, മോഷണ കേസുകൾ ഉണ്ടെന്ന് ആലുവ സിഐ പിഎസ് രാജേഷ് പറഞ്ഞു.

Also Read:  ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; കമറുദ്ദീന് കൂടുതല്‍ കേസുകളില്‍ ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE