മോഹൻലാൽ- പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി’; കൈയ്യടിനേടി ട്രെയ്‌ലർ

By News Bureau, Malabar News
bro daddy
Ajwa Travels

‘ലൂസിഫറി’ന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ഒരു മുഴുനീള എന്റർടൈനർ ആയിരിക്കുമെന്ന് ഉറപ്പുതരുന്ന ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ടുതന്നെ 22 ലക്ഷത്തിലേറെ പേരാണ് യൂട്യൂബിലൂടെ ട്രെയ്‌ലർ കണ്ടത്. മോഹൻലാലിന്റെ നർമരംഗങ്ങൾ തന്നെയാണ് ട്രെയ്‌ലറിന്റെ മുഖ്യ ആകർഷണം.

‘ജോൺ കാറ്റാടി’ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹന്‍ലാൽ എത്തുന്നത്. അദ്ദേഹത്തിന്റെ മകൻ ‘ഈശോ ജോണ്‍ കാറ്റാടി’യായി പൃഥ്വിരാജും എത്തുന്നു. മീനയാണ് ജോൺ കാറ്റാടിയുടെ ഭാര്യയായി അഭിനയിക്കുന്നത്.

ചിത്രം ജനുവരി 26ന് ഹോട്സ്‌റ്റാറിലൂടെ റിലീസ് ചെയ്യും. ഉണ്ണി മുകുന്ദന്‍, മല്ലിക സുകുമാരൻ, സൗബിന്‍ ഷാഹിര്‍, കല്യാണി പ്രിയദര്‍ശന്‍, ജാഫര്‍ ഇടുക്കി, ലാലു അലക്‌സ്, ജഗദീഷ്, നിഖില വിമല്‍, കനിഹ, കാവ്യ എം ഷെട്ടി തുടങ്ങി മികച്ച താരനിര അണിനിരക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Most Read: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മൂന്നാം ടെസ്‌റ്റ്; കോഹ്‌ലി കളിക്കുമെന്ന് കെഎൽ രാഹുൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE