കേപ്ടൗൺ: ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിന് മുൻപേ പരിക്ക് ഭേദമായി ടീമിൽ തിരിച്ചെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് താൽക്കാലിക നായകൻ കെഎൽ രാഹുൽ. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് ഏഴ് വിക്കറ്റ് തോൽവി വഴങ്ങിയതിനു പിന്നാലെയാണ് കോഹ്ലിയുടെ മടങ്ങിവരവിനെ കുറിച്ച് രാഹുൽ പ്രതികരിച്ചത്.
അതേസമയം, രണ്ടാം ടെസ്റ്റിനിടെ പരുക്കേറ്റ മുഹമ്മദ് സിറാജ് അടുത്ത മൽസരത്തിൽ കളിക്കുന്ന കാര്യം സംശയമാണെന്നും രാഹുൽ വ്യക്തമാക്കി. നേരത്തെ പുറത്തിനേറ്റ പരിക്കുമൂലം രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് കോഹ്ലി ടീമിന് പുറത്തായത്. തുടർന്ന് രാഹുലിനെ ക്യാപ്റ്റനായും ബുമ്രയെ വൈസ് ക്യാപ്റ്റനായും പ്രഖ്യാപിക്കുകയായിരുന്നു.
Read Also: സ്വകാര്യത ലംഘിച്ചു; ഗൂഗിളിനും ഫേസ്ബുക്കിനും പിഴയിട്ട് ഫ്രാൻസ്