തൃശൂരിൽ മരിച്ച യുവാവിന് മങ്കി പോക്‌സ്‌ സ്‌ഥിരീകരിച്ചു; അതിജാഗ്രത

By News Desk, Malabar News
Representational Image
Ajwa Travels

തൃശൂർ: ജില്ലയിൽ ഇന്നലെ മരിച്ച യുവാവിന് മങ്കി പോക്‌സ്‌ സ്‌ഥിരീകരിച്ചു. വിദേശത്തതായിരുന്ന യുവാവ് അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്.പരിശോധനാഫലം വീട്ടുകാരാണ് തൃശൂരിലെ ആശുപത്രിക്ക് കൈമാറിയത്. യുവാവിന്റെ സമ്പർക്ക പട്ടികയുടെ റൂട്ട് മാപ്പും തയ്യാറാക്കി. ആലപ്പുഴ വൈറോളജി ലാബിലെ സ്രവ പരിശോധനാഫലം ഇന്നോ നാളെയോ ലഭിക്കും.

സമ്പർക്ക പട്ടികയിൽ ഉള്ളവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. വിശദ പരിശോധനക്കായി സാമ്പിൾ എൻഐവിയിലേക്ക് അയച്ചു. ഈ മാസം 19നാണ് കുറത്തിയൂർ സ്വദേശിയായ യുവാവിന് പരിശോധന നടത്തിയത്. യുവാവിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ആരോഗ്യനില വഷളായിരുന്നു.

Most Read: ‘എത്ര പ്രതിരോധം തീർത്താലും പിന്നാലെയുണ്ടാകും’; മുഖ്യമന്ത്രിക്കെതിരെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE