‘എത്ര പ്രതിരോധം തീർത്താലും പിന്നാലെയുണ്ടാകും’; മുഖ്യമന്ത്രിക്കെതിരെ സുധാകരൻ

By News Desk, Malabar News
Ajwa Travels

കൊച്ചി: എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധത്തെ ന്യായീകരിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. മുഖ്യമന്ത്രി എത്ര പ്രതിരോധം തീര്‍ത്താലും നാടിന്റെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പിന്നിലുണ്ടാവുമെന്ന് സുധാകരന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് സോണി കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പാഞ്ഞടുക്കുന്ന ചിത്രം പങ്കുവെച്ചാണ് സുധാകരന്റെ പിന്തുണ. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ബ്‌ളോക്ക് ഭാരവാഹി സോണി പനന്താനത്തിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം.

”എത്ര കോട്ടകള്‍ കെട്ടി നിങ്ങള്‍ ഒളിച്ചിരുന്നാലും ,എത്ര തന്നെ നിങ്ങള്‍ ഭയന്നോടിയാലും ഈ നാടിന്റെ പ്രതിഷേധവുമായി കോൺഗ്രസ് പിന്നിലുണ്ടാകും’.കാരണം നിങ്ങളീ നാട് കണ്ട ഏറ്റവും വലിയ കള്ളനാണ്, കൊള്ളക്കാരനാണ്. രാജ്യദ്രോഹ കുറ്റാരോപണം നേരിടുന്ന മുഖ്യമന്ത്രിയാണ്. ആകാശത്തിലും മണ്ണിലും അഴിമതിവീരന്‍ മുഖ്യമന്ത്രിയെ പ്രതിഷേധത്തിന്റെ ചൂടറിയിച്ച് നിരന്തരം ഭയപ്പെടുത്തുന്ന സമര ഭടന്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍’ – കെ സുധാകരന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിക്ക് നേരെ വധശ്രമം, ആക്രമണത്തിന് ഗൂഢാലോചന, പോലീസുകാരനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങളിലാണ് സോണിക്കെതിരെ തൃക്കാക്കര പോലീസ് കേസെടുത്തത്. ജില്ലയില്‍ കാക്കനാട്ടും കളമശ്ശേരിയും ആലുവയിലും മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. കാക്കനാട്ടെ പ്രതിഷേധത്തിലായിരുന്നു പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയുടെ കാറിന് നേരെ ചാടി വീണത്. കാറില്‍ മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ലില്‍ നിരന്തരം പ്രവര്‍ത്തകന്‍ ഇടിച്ചതോടെ പോലീസെത്തി പിടിച്ചുമാറ്റി.

Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE