കാലവർഷം ശക്‌തമാകുന്നു; സംസ്‌ഥാനത്ത് 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

By Team Member, Malabar News
Monsoon season in Kerala
Representational Image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കാലവർഷം എത്തിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ ശക്‌തമായ മഴയെ തുടർന്ന് 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളിൽ ശക്‌തമായ മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി.

അതേസമയം കോഴിക്കോട്, ഇടുക്കി, മലപ്പുറം, തൃശൂർ, എറണാകുളം എന്നീ 5 ജില്ലകളിലാണ് ശക്‌തമായ മഴയെ തുടർന്ന് നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ അറബിക്കടലിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും, അതിനാൽ നാളെ വരെ മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.

തെക്കൻ ജില്ലകളിൽ എത്തിയ കാലവർഷം ഇന്നും നാളെയുമായി കേരളം മുഴുവൻ വ്യാപിക്കുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്‌ഥാനത്തെ 9 കേന്ദ്രങ്ങളിലായി 2.5 മില്ലിമീറ്റർ മഴ പെയ്‌തതായും, ഒപ്പം പടിഞ്ഞാറൻ കാറ്റ് ശക്‌തി പ്രാപിച്ചതായും കേന്ദ്രം വ്യക്‌തമാക്കി.

Read also : രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE