കേരളത്തിൽ കാലവർഷം മെയ് 31ന് ആരംഭിക്കുമെന്ന് കാലാവസ്‌ഥാ കേന്ദ്രം

By Trainee Reporter, Malabar News
MalabarNews_Rain
Representation Image
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ കാലവർഷം ഒരു ദിവസം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മെയ് 31ന് കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാജ്യത്ത് 4 മാസം നീണ്ടുനിൽക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണ ജൂൺ ഒന്നിനാണ് ആരംഭിക്കാറുളളത്. മെയ് മാസം പകുതിയോടെ ആൻഡമാൻ കടലിന് മുകളിലെത്തുന്ന മൺസൂൺ രണ്ടാഴ്‌ചക്കകം കേരളത്തിൽ എത്തുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

അതേസമയം, അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി. ഗുജറാത്ത്, ദാമൻ ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്ന് അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരള തീരത്ത് കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തി.

Read also: കനത്ത മഴ; കടൽക്ഷോഭം രൂക്ഷം; തിരുവനന്തപുരത്ത് 78 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE