വന്ദേഭാരത്: അഞ്ചാം ഘട്ടത്തിൽ ഒമാനിൽ നിന്ന് കൂടുതൽ സർവീസുകൾ

By Desk Reporter, Malabar News
vande bharat report_2020 Aug 10
Representational Image
Ajwa Travels

മസ്‌കറ്റ്: വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തിൽ ഒമാനിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചു. 23 അധിക സർവീസുകൾ കൂടിയാണ് അഞ്ചാം ഘട്ടത്തിൽ ഉൾപ്പെടുത്തിയത്. ഇതിൽ 8 വിമാന സർവീസുകൾ കേരളത്തിലേക്ക് ഉള്ളതാണ്. ആഗസ്റ്റ് 16 നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അധിക സർവീസുകൾ ആരംഭിക്കുന്നത്. ഇവ ആഗസ്റ്റ് 31നു അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

അധിക സർവീസുകളിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് രണ്ട് വീതം സർവീസുകൾ കൂടിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് ആറ് മുതലാണ് വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ട സർവീസുകൾ ആരംഭിച്ചത്. ആഗസ്റ്റ് 15 നാണ് ആദ്യ പ്രഖ്യാപനത്തിലെ സർവീസുകൾ അവസാനിക്കുന്നത്. ഇതിലും കേരളത്തിലേക്ക് എട്ട് സർവീസുകൾ ഉണ്ട്.

മേയ് 7 നാണ് കേന്ദ്ര സർക്കാർ കോവിഡ് 19 ബാധിച്ചിട്ടുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസികളെ നാട്ടിൽ എത്തിക്കാൻ വന്ദേ ഭാരത് മിഷൻ ആരംഭിച്ചത്. ഇതിനോടകം തന്നെ ഒൻപത് ലക്ഷത്തിലേറെ പേരെ ഇതിന്റെ ഭാഗമായി നാട്ടിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസങ്ങളായി 56,000 ഇന്ത്യക്കാർ ഒമാനിൽ നിന്നും നാട്ടിലേക്ക് മടങ്ങിയതായി മസ്കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. മെയ് 9 മുതലാണ് ഒമാനിൽ നിന്ന് വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാന സർവീസുകൾ ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE