വാട്‌സാപ് വെബ്ബിന് കൂടുതൽ സുരക്ഷ; ഫേസ് ഐഡിയും വിരലടയാളവും നിർബന്ധം

By News Desk, Malabar News
Ajwa Travels

വെബ്, ഡെസ്‌ക്‌ടോപ് ആപ്‌ളിക്കേഷൻ ഉപയോക്‌താക്കൾക്ക് വേണ്ടി പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്. ഫോൺ ഉപയോഗിച്ച് വെബ് ലോഗിൻ ചെയ്യുമ്പോൾ വിരലടയാളം അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ യൂസേഴ്‌സിന് സാധിക്കും.

വാട്‌സാപ് അക്കൗണ്ട് കംപ്യൂട്ടറിലേക്ക് ലിങ്ക് ചെയ്യുമ്പോൾ ഈ ഫീച്ചർ അധിക പരിരക്ഷ നൽകുമെന്ന് അധികൃതർ അറിയിച്ചു. വെബിൽ കണക്‌ട് ചെയ്‌തിരിക്കുന്ന വാട്‌സാപ്പിലേക്ക് നിയമവിരുദ്ധമായി ലോഗിൻ ചെയ്യുന്നത് പുതിയ ഫീച്ചർ തടയും. അനുമതിയില്ലാതെ ആരെങ്കിലും ലോഗിൻ ചെയ്യാൻ ശ്രമിച്ചാൽ നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് സുരക്ഷാ സന്ദേശവും എത്തും.

ഈ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുന്നതിനായി ആദ്യം വാട്‌സാപ് സെറ്റിങ്സിലേക്ക് പോവുക. വെബ് / ഡെസ്‌ക്‌ടോപ് ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് ഫോൺ ലിങ്കിൽ ടാപ്പ് ചെയ്‌ത്‌ ഫേസ് ലോക്കോ വിരലടയാളമോ സെറ്റ് ചെയ്യാവുന്നതാണ്.

Also Read: കർഷക സമരം; സിംഗുവിൽ മാദ്ധ്യമങ്ങൾക്ക് പ്രവേശനവിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE