കർഷക സമരം; സിംഗുവിൽ മാദ്ധ്യമങ്ങൾക്ക് പ്രവേശനവിലക്ക്

By Team Member, Malabar News
farmers protest
Representational image
Ajwa Travels

ന്യൂഡെൽഹി : വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ സമരം നടത്തുന്ന സിംഗുവിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഡെൽഹി പോലീസ്. സമരം നടക്കുന്ന സ്‌ഥലത്തിന് രണ്ട് കിലോമീറ്റർ അകലെ വച്ച് തന്നെ മാദ്ധ്യമങ്ങളെ പോലീസ് തടഞ്ഞു. കൂടാതെ പ്രദേശത്തെ ഇന്റർനെറ്റ് കണക്ഷനും ഇതിനോടകം തന്നെ വിഛേദിച്ചിട്ടുണ്ട്.

മാദ്ധ്യമങ്ങൾക്ക് സമരപ്പന്തലിന് സമീപം വിലക്കേർപ്പെടുത്തിയത് ഉന്നത ഉദ്യോഗസ്‌ഥരുടെ നിർദേശ പ്രകാരമാണെന്നാണ് പോലീസ് വ്യക്‌തമാക്കിയത്‌. ഉദ്യോഗസ്‌ഥരുടെ നിർദേശം അനുസരിച്ച് ബാരിക്കേഡുകൾ ഉപയോഗിച്ച് സമരം നടക്കുന്ന സ്‌ഥലത്തേക്ക് മാദ്ധ്യമപ്രവർത്തകർ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞു. കൂടാതെ ഇന്റർനെറ്റ് കണക്ഷനും വിഛേദിച്ചിരിക്കുന്ന സാഹചര്യത്തിൽ സമരം നടക്കുന്ന സ്‌ഥലത്ത് നിന്നുള്ള വാർത്തകൾ തൽസമയം പുറംലോകത്തെ അറിയിക്കാൻ മാദ്ധ്യമങ്ങൾക്ക് സാധിക്കാത്ത സ്‌ഥിതിയാണ്‌ നിലവിലുള്ളത്.

കർഷക സമരം തടയുന്നതിനായി പോലീസിന്റെയും കേന്ദ്രത്തിന്റെയും ശ്രമം തുടരുന്ന സാഹചര്യത്തിൽ തന്നെ, കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ സമരം ശക്‌തമാക്കുകയാണ്. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കർഷക നേതാക്കൾ 5 മണി വരെ നിരാഹാരസമരം തുടരും. കൂടാതെ സമരകേന്ദ്രങ്ങൾക്ക് സമീപം സംഘർഷങ്ങൾ ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് ഡെൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ എല്ലാം തന്നെ ജാഗ്രത പുലർത്തുന്നുണ്ട്. സിംഗു അടക്കമുള്ള സമരമേഖലകളിൽ കൂടുതൽ പോലീസിനെ വിന്യസിപ്പിച്ച് സംഘർഷങ്ങൾ തടയാനുള്ള നീക്കത്തിലാണ് പോലീസ്.

Read also : യുപിയിൽ വൻ അപകടം; മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; 10 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE