ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ബംഗ്ലാവ് പൊളിച്ചു

By Staff Reporter, Malabar News
national image_malabar news
Kangana Ranaut
Ajwa Travels

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ഓഫിസ് കെട്ടിടം കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കി. താരത്തിന്റെ മുംബൈയിലെ ബംഗ്ലാവിലെ ഓഫിസ് കെട്ടിടമാണ് ഉച്ചയോടെ ബുള്‍ഡോസറുകളുമായി എത്തി കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കിയത്.

കെട്ടിടം പൊളിച്ച് മാറ്റാനുള്ള നീക്കത്തിനെതിരെ കങ്കണ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി പന്ത്രണ്ടരക്ക് പരിഗണിക്കാനിരിക്കെയാണ് കോര്‍പ്പറേഷന്‍ നടപടികളുമായി മുന്നോട്ടു പോയത്. ശിവസേന നേതാക്കളും കങ്കണയും തമ്മിലുള്ള വാക്‌പോര് മൂര്‍ച്ഛിക്കുന്നതിനിടെ ആണ് ശിവസേനയുടെ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷന്റെ പ്രതികാര നടപടി. കെട്ടിടം പൊളിച്ച് നീക്കിയതുമായി ബന്ധപ്പെട്ട് കങ്കണ ട്വിറ്ററില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ‘ജനാധിപത്യത്തിന്റെ മരണം’ എന്ന ഹാഷ്ടാഗോട് കൂടി താരം പൊളിച്ച് മാറ്റുന്നതിന്റെ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്.

അനധികൃത നിര്‍മ്മാണം കാട്ടി കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് കങ്കണ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോര്‍പ്പറേഷന്‍ ഓഫീസ് കെട്ടിടം പൊളിച്ചത്. ഇതേസമയം, ഹിമാചല്‍ പ്രദേശിലുള്ള കങ്കണ മുംബൈയിലേക്ക് തിരിച്ചതായാണ് വിവരം. ഇതിന് പുറമെ കങ്കണ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ് മുഖ് ഉത്തരവിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE