‘പ്രളയ ഫണ്ട് അടിച്ചുമാറ്റിയത് മറക്കരുത്’; വാക്‌സിൻ ചലഞ്ചിനെതിരെ കേന്ദ്രമന്ത്രി

By News Desk, Malabar News
v muraleedharan about petrol price
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ നടക്കുന്ന വാക്‌സിൻ ചലഞ്ചിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. വാക്‌സിന് പണം ഈടാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതിന് പിന്നാലെ കേരളത്തിലെ ജനങ്ങളോട് പണം വാങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് വാക്‌സിൻ ഫണ്ടെന്ന പേരിൽ സ്വമനസാലെ ജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെയാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മുരളീധരൻ രംഗത്തെത്തിയത്.

‘വാക്‌സിൻ ചലഞ്ച്‌ കൊള്ളാം. പക്ഷേ, പ്രളയകാലത്ത് കുട്ടികൾ കുടുക്ക പൊട്ടിച്ചുൾപ്പടെ കൊടുത്ത പണം, സിപിഎം നേതാക്കൾ അടിച്ചു മാറ്റിയത് മറക്കരുതെന്ന് മാത്രം. നിങ്ങൾ നൽകുന്ന പണം, സിപിഎം നേതാക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടിൽ എത്തില്ല എന്ന് ഉറപ്പാക്കണമെന്ന് അഭ്യർഥിക്കുന്നു- എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. ഫേസ്ബുക്ക്‌ പോസ്‌റ്റിൽലൂടെ ആയിരുന്നു മുരളീധരന്റെ വിമർശനം.

മോദിവിരുദ്ധതയ്ക്ക് ‘വാക്സിനി’ല്ല…!

കോവിഡ് മഹാമാരിയെ സ്വയംപുകഴ്ത്തലിനും കേന്ദ്രസര്‍ക്കാരിനെതിരായ വിഷലിപ്ത…

Posted by V Muraleedharan on Friday, 23 April 2021

Also Read: ആടിനെ വിറ്റ് വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയച്ച് സുബൈദ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE