വനിതാ ഡോക്‌ടറുടെ കൊലപാതകം; പ്രതി അറസ്റ്റിൽ

By News Desk, Malabar News
Dentist Murder In Thrissur
കൊല്ലപ്പെട്ട ഡോ.സോന
Ajwa Travels

കുട്ടനെല്ലൂർ: തൃശൂർ കുട്ടനെല്ലൂരിൽ ദന്ത ഡോക്‌ടർ ആയിരുന്ന സോന (30) കുത്തേറ്റ് മരിച്ച കേസിലെ പ്രതി അറസ്‌റ്റിൽ. സോനയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ പാവറട്ടി സ്വദേശി മഹേഷാണ് അറസ്‌റ്റിലായത്‌. ചൊവ്വാഴ്‌ചയാണ് സംഭവം നടക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും നോക്കി നിൽക്കേ അടിവയറ്റിൽ കുത്തേറ്റ സോനയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും ഞായറാഴ്‌ച രാവിലെ മരണം സംഭവിച്ചു.

Related News: വനിതാ ഡോക്‌ടർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഒളിവില്‍

വിവാഹബന്ധം വേർപെടുത്തിയ സോന രണ്ട് വർഷമായി മഹേഷിനൊപ്പം കുരിയച്ചിറയിലെ ഫ്ളാറ്റിലായിരുന്നു താമസം. സോനയുടെ ഡെന്റൽ ക്ളിനിക്കിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്‌ത വകയിൽ 22 ലക്ഷം രൂപ പലപ്പോഴായി മഹേഷ് കൈപ്പറ്റിയതായി ബന്ധുക്കൾ പറയുന്നു. സാമ്പത്തിക ഇടപാടുകളിൽ തർക്കം ഉണ്ടായതിനെ തുടർന്ന് ഒല്ലൂർ പോലീസ് സ്‌റ്റേഷനിൽ സോന പരാതി നൽകിയിരുന്നു. ഇതറിഞ്ഞ മഹേഷ് പ്രകോപിതനായി ചൊവ്വാഴ്‌ച ക്ളിനിക്കിലെത്തി സോനയെ കുത്തുകയായിരുന്നു എന്ന് സാക്ഷികൾ വ്യക്‌തമാക്കി. തുടർന്ന് ഒളിവിലായിരുന്ന പ്രതിയുടെ കാർ കുറുക്കഞ്ചേരിയിൽ നിന്ന് പോലീസ് കണ്ടെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE