പാർട്ടിയിൽ വ്യക്‌തികളല്ല പ്രസ്‌ഥാനമാണ് വലുത്; എംവി ജയരാജൻ

By Syndicated , Malabar News
mv-jayarajan-jpg
Ajwa Travels

കണ്ണൂർ: പാർട്ടിയിൽ വ്യക്‌തികളല്ല പ്രസ്‌ഥാനമാണ് വലുതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സിപിഎം പ്രവർത്തകർ പാർട്ടിക്ക് പിന്നിലാണ് അണിനിരക്കേണ്ടതെന്നും അവിടെ വ്യക്‌തികൾക്ക് പ്രാധാന്യം ഇല്ലെന്നും ജയരാജൻ പറഞ്ഞു.

പിജെ ആർമി പ്രചാരണങ്ങളിൽ പി ജയരാജന് പങ്കില്ല. പാർട്ടി നിലപാട് ഉയർത്തി പിടിച്ചാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. പി ജയരാജന്റേത് ഉത്തമ കമ്യൂണിസ്‌റ്റ് ബോധമെന്നും എംവി ജയരാജൻ പറഞ്ഞു. അദ്ദേഹത്തിന്റെ പേരിൽ ഗ്രൂപ്പ് ഉണ്ടാക്കി പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ജയരാജൻ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥി നിർണയം സംബന്ധിച്ച് പാർട്ടിയുടെ സംഘടനാ നടപടികൾ പൂർത്തിയായി വരുന്നുവെന്നും കോവിഡ് ബാധിതനായി ചികിൽസയിലായപ്പോൾ പാർട്ടി പ്രവർത്തനങ്ങൾ മറ്റ് നേതാക്കൾ കൃത്യമായി നിർവഹിച്ചതായും എംവി ജയരാജൻ ചാനൽ അഭിമുഖത്തിൽ വ്യക്‌തമാക്കി.

Read also: ഭരണഘടനാ സ്‌ഥാപനങ്ങൾ ബിജെപി നിയന്ത്രണത്തിൽ; എ വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE