മൂന്നാം തരംഗം രൂക്ഷം; പ്രധാനമന്ത്രിയും ആരോഗ്യ പ്രവർത്തകരും തമ്മിൽ നാളെ ചർച്ച

By Team Member, Malabar News
Narendra Modi Meets Health Workers Tomorrow In Covid Situation
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യ പ്രവർത്തകരുമായി കൂടിക്കാഴ്‌ച നടത്തും. അതിരൂക്ഷമായ രോഗവ്യാപനമാണ് മൂന്നാം തരംഗത്തിൽ രാജ്യത്ത് റിപ്പോർട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ സ്വീകരിക്കേണ്ട അടിയന്തിര നടപടികൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് നാളത്തെ കൂടിക്കാഴ്‌ച.

രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ പരിശോധനയും, ആശുപത്രികളിലെ സംവിധാനങ്ങളും അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് കേന്ദ്രം സംസ്‌ഥാനങ്ങളോട് ആവര്‍ത്തിച്ചു. നിലവിൽ 65 ശതമാനത്തോളം വർധനയാണ് പ്രതിദിന കോവിഡ് കണക്കുകളിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 90,928 കോവിഡ് കേസുകളാണ്. കൂടാതെ 325 പേർ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു.

മഹാരാഷ്‌ട്രയിലും ഡെൽഹിയിലും കേരളത്തിലുമടക്കം വ്യാപനം അതി തീവ്രമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. 23 സംസ്‌ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇതിനോടകം 2,630 പേര്‍ക്ക് ഒമൈക്രോണും സ്‌ഥിരീകരിച്ചു. രോഗവ്യാപനം രൂക്ഷമായ 7 സംസ്‌ഥാനങ്ങളോട് പരിശോധന നിരക്ക് കൂട്ടാനും, ഡോക്‌ടർമാരുടേയും, മെഡിക്കല്‍ സ്‌റ്റാഫുകളുടേയും മതിയായ സേവനം ആശുപത്രികളില്‍ ഉറപ്പ്  വരുത്താനും കേന്ദ്രം നിർദ്ദേശിച്ചു.

Read also: അഞ്ച് വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE