താരസുന്ദരിക്ക് പിറന്നാൾ; ആരാധകർക്ക് സമ്മാനമായി നിഴലും,നേട്രികണ്ണും

By Trainee Reporter, Malabar News
Ajwa Travels

മുപ്പത്തിയാറാം ജൻമദിനമാഘോഷിക്കുന്ന തെന്നിന്ത്യൻ ലേഡി സൂപ്പർസ്‌റ്റാർ നയൻതാരയുടെ ‘നേട്രികൺ’ ടീസർ പുറത്ത്. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നേട്രികൺ’. സംവിധായകനും നയൻതാരയുടെ കാമുകനുമായ വിഘ്‌നേശ് ശിവനാണ് റൗഡി പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്. കാർത്തിക് ഗണേഷാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കൊറിയൻ ത്രില്ലറിന്റെ റീമേക്കാണ് ‘നേട്രികൺ’. ചിത്രത്തിൽ കാഴ്‌ച തകരാറുള്ള പെൺകുട്ടിയുടെ വേഷമാണ് നയൻ‌താര ചെയ്യുന്നതെന്നാണ് സൂചന.

താരസുന്ദരിയുടെ ജൻമദിനത്തോടനുബന്ധിച്ച് ‘നിഴൽ’ സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്‌റ്ററും റിലീസ് ചെയ്‌തിട്ടുണ്ട്‌.

Happy Birthday Superstar ? | #Nayanthara #Nizhal #HBDNayanthara #Appu01Nizhal

Posted by Nizhalmovie on Tuesday, November 17, 2020

കുഞ്ചാക്കോ ബോബനും നയൻതാരയും ഒരുമിച്ചെത്തുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും നിഴലിനുണ്ട്. അപ്പു എൻ ഭട്ടതിരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read also: ഫിഫ ക്‌ളബ് ലോകകപ്പ് ഫെബ്രുവരിയില്‍; വേദി ഖത്തർ തന്നെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE