ഫിഫ ക്‌ളബ് ലോകകപ്പ് ഫെബ്രുവരിയില്‍; വേദി ഖത്തർ തന്നെ

By Staff Reporter, Malabar News
sports image_malabar news
Representational Image
Ajwa Travels

ദോഹ: ഫിഫ ക്‌ളബ് ഫുട്‌ബോള്‍ ലോകകപ്പ് 2021 ഫെബ്രുവരി ഒന്നുമുതല്‍ 11 വരെ ഖത്തറില്‍ വെച്ച് നടക്കും. ഫിഫ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ഡിസംബറില്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് പശ്‌ചാത്തലത്തില്‍ നീട്ടിവെക്കുക ആയിരുന്നു. നിലവിലെ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ മ്യൂണിക്ക് ഉള്‍പ്പടെ വിവിധ വന്‍കരകളിലെ ഏഴ് ചാംപ്യന്‍മാരാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുക.

ഫിഫയുടെ ഇന്റര്‍നാഷനല്‍ മല്‍സര പ്രോട്ടോക്കോള്‍ പ്രകാരമുള്ള ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാണ് ക്‌ളബ് ലോകകപ്പ് നടക്കുക. ഇതിനായി ഫിഫയും ആതിഥേയ രാജ്യമായ ഖത്തറും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അന്തരാഷ്‌ട്ര ഫുട്‌ബോള്‍ ഫെഡറഷേന്‍ അറിയിച്ചു.

കഴിഞ്ഞ ലോക ക്‌ളബ് ഫുട്‌ബോള്‍ മല്‍സരത്തിനും ഖത്തറായിരുന്നു വേദി ആയത്. കൂടാതെ ഈ ക്‌ളബ് ലോകകപ്പ് ഏറെ ശ്രദ്ധ നേടുകയും ചെയ്‌തിരുന്നു.

ഹിന്‍ഗിന്‍ സ്‌പോര്‍ട് ക്‌ളബ് (ന്യൂ കാലിഡോണിയ, ഓഷ്യാന), അല്‍ സദ്ദ് (ഖത്തര്‍), ലിവര്‍പൂള്‍ (ഇംഗ്‌ളണ്ട്, യൂറോപ്പ്), സിഎഫ് മൊണ്ടെറേ (മെക്‌സിക്കോ, വടക്കന്‍ മധ്യ അമേരിക്ക), ഇഎസ് തുനീസ് (തുനീഷ്യ, ആഫ്രിക്ക), അല്‍ ഹിലാല്‍ എസ്എഫ്‌സി (സൗദി അറേബ്യ, ഏഷ്യ), സിആര്‍ ഫ്‌ളെമംഗോ (ബ്രസീല്‍, തെക്കേ അമേരിക്ക) എന്നീ ഏഴ് ക്‌ളബുകള്‍ ഏറ്റുമുട്ടിയ ക്‌ളബ് ലോകകപ്പില്‍ ഫ്‌ളെമംഗോയെ തോല്‍പിച്ച് ലിവര്‍പൂളാണ് കിരീടത്തില്‍ മുത്തമിട്ടത്.

ഫിഫ ക്‌ളബിന്റെ അവസാന ടൂര്‍ണമെന്റാണ് ഫെബ്രുവരിയില്‍ ദോഹയില്‍ നടക്കുക. 2021 എഡിഷന്‍ മുതല്‍ 24 ടീമുകളായി വിപുലീകരിച്ചു കൊണ്ടുള്ള ക്‌ളബ് ലോകകപ്പിന് തുടക്കമാകും. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് യൂറോ 2020, കോപ അമേരിക്ക മല്‍സരങ്ങള്‍ മാറ്റിവച്ചതിനെ തുടര്‍ന്ന് 2021 എഡിഷന്‍ ഫിഫ ക്‌ളബ് ലോകകപ്പും നീട്ടിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Read Also: നടി ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE