നയന്‍താരയുടെ ‘മൂക്കുത്തി അമ്മന്‍’ ട്രെയിലര്‍ പുറത്തിറങ്ങി

By Staff Reporter, Malabar News
MALABARNEWS-MOOKKUTHI
Representational Image
Ajwa Travels

സമകാലിക സാമൂഹിക സാഹചര്യങ്ങളില്‍ അന്ധവിശ്വാസങ്ങളും, ആള്‍ദൈവങ്ങളും എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് അടയാളപ്പെടുത്തുന്ന തമിഴ് ചിത്രം ‘മൂക്കുത്തി അമ്മന്‍‘ ട്രെയിലര്‍ പുറത്തുവിട്ടു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

സാമൂഹിക പ്രസക്‌തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം ആക്ഷേപ ഹാസ്യ വിഭാഗത്തില്‍പ്പെടുന്നു. നടന്‍ ആര്‍ജെ ബാലാജി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം ഉര്‍വശിയും മുഖ്യ വേഷം അവതരിപ്പിക്കുന്നു. ബാലാജിയും എന്‍ജെ ശരവണനും ചേര്‍ന്നാണ് സംവിധാനം നിര്‍വഹിച്ചത്.

ഇഷാരി കെ ഗണേഷാണ് ചിത്രം നിര്‍മ്മിച്ചത്. സംവിധായകനായ ബാലാജി തന്നെയാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. മൗലി, അജയ് ഘോഷ്, സ്‌മൃതി വെങ്കട്ട്, മനോബാല, മയില്‍സാമി എന്നിവരാണ് മറ്റു വേഷങ്ങളില്‍ അഭിനയിക്കുന്നത്.

സംഗീതം ജി.ഗിരീഷും ഛായാഗ്രഹണം ദിനേശ് കൃഷ്‍ണനും നിര്‍വഹിച്ചിരിക്കുന്നു. ഒടിടി പ്‌ളാറ്റ്‌ഫോമായ ഡിസ്‌നി+ ഹോട് സ്‌റ്റാറിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. നവംബര്‍ 14-നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.

Read Also: ‘കറുത്ത ഭൂമി’യിലൂടെ വീണ്ടും സംഗീത സംവിധായകയാവാന്‍ സയനോര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE