നീറ്റ് യുജി പരീക്ഷ; ഹരജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

By Staff Reporter, Malabar News
Supreme Court
Ajwa Travels

ന്യൂഡെൽഹി: നീറ്റ് യുജി പരീക്ഷകൾ ഈമാസം 12ന് നടത്താനുള്ള തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിബിഎസ്ഇ വിദ്യാര്‍ഥികളാണ് എംബിബിഎസ്, ബിഡിഎസ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ തീയതി ചോദ്യം ചെയ്‌ത്‌ ഹരജി സമര്‍പ്പിച്ചത്.

ഈമാസം 15 വരെയാണ് സിബിഎസ്ഇ ഇംപ്രൂവ്മെന്റ് പരീക്ഷ തീരുമാനിച്ചിരിക്കുന്നത്. ഇതിനിടയില്‍ നീറ്റ് യുജി പരീക്ഷ പരീക്ഷ നടത്തരുതെന്നാണ് വിവിധ സംസ്‌ഥാനങ്ങളിലെ വിദ്യാര്‍ഥികളുടെ ആവശ്യം.

നീറ്റ് യുജി പരീക്ഷയുടെ പശ്‌ചാത്തലത്തില്‍ സിബിഎസ്ഇ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെക്കണമെന്ന ഹരജികളും കോടതിക്ക് മുന്നിലെത്തും. ജസ്‌റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.

Most Read: നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണം; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE