നീതുവിന്റെ കാമുകൻ അറസ്‌റ്റിൽ; ബാലപീഡന വകുപ്പുകൾ ചുമത്തി

By News Desk, Malabar News
arrest in Kasargod
Ajwa Travels

കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത പ്രതി നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷ അറസ്‌റ്റിൽ. വഞ്ചനാ കുറ്റവും, ഗാർഹിക- ബാലപീഡന വകുപ്പുകളും ചുമത്തിയാണ് അറസ്‌റ്റ്‌. 30 ലക്ഷം രൂപയും സ്വർണവും ഇയാൾ തട്ടിയെടുത്തതായി നീതു പരാതി നൽകിയിരുന്നു. ഏഴ് വയസുള്ള മകനെ ഉപദ്രവിച്ചതായും പരാതിയിലുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.

ഇബ്രാഹിം ലഹരിക്ക് അടിമയാണെന്ന് പോലീസ് പറയുന്നു. അതേസമയം, നീതുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ഏറ്റുമാനൂർ ഒന്നാംക്ളാസ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്‌തത്. നീതുവിനെ കോട്ടയത്തെ വനിതാ ജയിലിലേക്ക് മാറ്റുമെന്നും ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു

Also Read: സിൽവർ ലൈൻ; സ്‌ഥലമേറ്റെടുക്കൽ നടപടി ശരിവെച്ച് റെയിൽവേ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE