സംസ്‌ഥാനത്ത് നിയന്ത്രണങ്ങളിൽ പുനഃക്രമീകരണം; വ്യാഴാഴ്‌ച മുതൽ

By Team Member, Malabar News
Restrictions in kerala
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് വ്യാഴാഴ്‌ച മുതൽ നിയന്ത്രണങ്ങളിൽ പുനഃക്രമീകരണം ഏർപ്പെടുത്തും. ഇതിന്റെ അടിസ്‌ഥാനത്തിൽ ഇനിമുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ബാങ്ക് തുറന്നു പ്രവർത്തിക്കാം. എന്നാൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ടിപിആർ 16 ശതമാനം വരെ ഉള്ള പ്രദേശങ്ങളിൽ 50 ശതമാനം ജീവനക്കാർക്കും, ടിപിആർ 24 ശതമാനം വരെയുള്ള പ്രദേശങ്ങളിൽ 25 ശതമാനം ജീവനക്കാർക്കുമാണ് പ്രവേശനം അനുവദിക്കുക.

കൂടാതെ അന്തർജില്ലാ യാത്രകൾക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ടിവി സീരിയൽ, ഇൻഡോർ ചിത്രീകരണം എന്നിവ നിയന്ത്രണങ്ങളോടെ പുനഃരാരംഭിക്കാനും അനുവദിക്കും. സംസ്‌ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാനും അനുമതി നൽകിയതായി വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു.

ടിപിആർ 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിലാണ് ആരാധനാലയങ്ങൾ തുറക്കുക. 15 പേർക്ക് മാത്രമായിരിക്കും ഒരേസമയം ആരാധനാലയങ്ങളിൽ പ്രവേശിക്കാൻ അനുമതി നൽകുക. കൂടാതെ ടൂറിസം മേഖലയിലും നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ സാധ്യതയുണ്ട്. രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനാനുമതി ലഭിക്കുക.

Read also : പ്‌ളസ്‌ വൺ പരീക്ഷ; സുപ്രീം കോടതിയുടെ തീരുമാനം വ്യാഴാഴ്‌ച അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE