കരിപ്പൂരില്‍ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു

By News Desk, Malabar News
MalabarNews_karipur airport
Representation Image
Ajwa Travels

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നു. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, ചെന്നൈ സെക്ടറുകളിലാണ് സര്‍വീസ് ആരംഭിക്കുന്നത്. ഹൈദരാബാദ് സെക്ടറില്‍ സെപ്റ്റംബര്‍ 2 മുതല്‍ ഇന്‍ഡിഗോ ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍.

  • ഹൈദരാബാദ് സെക്ടറില്‍ സെപ്റ്റംബര്‍ 2 മുതല്‍ ഇന്‍ഡിഗോ ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍.
    സമയം- ഹൈദരാബാദില്‍നിന്നു രാവിലെ 8നു പുറപ്പെട്ടു 9.45നു കോഴിക്കോട്ടെത്തും. തിരിച്ചു 10.15നു പുറപ്പെട്ടു 12നു ഹൈദരാബാദിലെത്തും.
  • മുംബൈയിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ ഇന്‍ഡിഗോ എയര്‍ എല്ലാ ദിവസവും. ഉച്ചയ്ക്കു 12.35നു മുംബൈയില്‍നിന്നു പുറപ്പെട്ടു 2.35നു കോഴിക്കോട്ടെത്തുന്ന വിമാനം 3.05നു പുറപ്പെട്ടു വൈകിട്ടു 4.55നു മുംബൈയില്‍ എത്തും.
  • മുംബൈയിലേക്ക് സ്‌പൈസ് ജെറ്റ് ഒക്ടോബര്‍ 1 മുതല്‍ എല്ലാ ദിവസവും. സമയം- കോഴിക്കോട്ടുനിന്നു വൈകിട്ടു 7.05നു പുറപ്പെട്ടു 8.55നു മുംബൈയില്‍ എത്തും. രാത്രി 11.30നു പുറപ്പെട്ടു 12.55നു കോഴിക്കോട്ടെത്തും.
  • ഇന്‍ഡിഗോയുടെ ഡല്‍ഹി, ചെന്നൈ സര്‍വീസുകള്‍ ഒക്ടോബര്‍ 25 മുതല്‍ എല്ലാ ദിവസവും.
  • ഡല്‍ഹി- കോഴിക്കോട്ടുനിന്നു രാത്രി 7.50നു പുറപ്പെട്ടു 10.50നു ഡല്‍ഹിയില്‍ എത്തും.11.55നു ഡല്‍ഹിയില്‍നിന്നു തിരിച്ചു പുലര്‍ച്ചെ 3.05നു കോഴിക്കോട്ടെത്തും.
  • ചെന്നൈ- സമയം- രാവിലെ 11.25നു പുറപ്പെട്ടു 1.05നു ചെന്നൈയില്‍ എത്തുന്ന വിമാനം വൈകിട്ടു 7.20നു ചെന്നൈയില്‍നിന്നു പുറപ്പെട്ടു രാത്രി 9.10നു കോഴിക്കോട്ടെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE