‘വി ആർ’; ബോളിവുഡിലേക്ക് പറക്കാൻ നിമിഷ സജയൻ

By Staff Reporter, Malabar News
nimisha sajayan-Bollywood movie
Ajwa Travels

ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമാ ലോകത്തിൽ തന്റേതായ സ്‌ഥാനം കണ്ടെത്തിയ യുവ നടിയാണ് നിമിഷ സജയൻ. സ്വാഭാവികമായ അഭിനയത്തിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ചേക്കേറിയ താരം ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു തുടക്കത്തിലേക്ക് കാൽവെക്കുകയാണ്. ബോളിവുഡിൽ താൻ അരങ്ങേറ്റം കുറിക്കുന്ന കാര്യം നിമിഷ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ദേശീയ പുരസ്‌കാര ജേതാവായ ഒനിർ സംവിധാനം ചെയ്യുന്ന ‘വി ആർ’ എന്ന ചിത്രത്തിലാണ് നിമിഷ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ഒനിർ തന്നെ സംവിധാനം ചെയ്‌ത ‘ഐ ആം ലൈക് ഐ ആം’ എന്ന സിനിമയുടെ തുടർച്ചയാണിതെന്നും ചിത്രത്തിന്റെ ഭാഗമാകാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ച പോസ്‌റ്റിൽ താരം വ്യക്‌തമാക്കി. ഈ വർഷം സെപ്‌തംബറിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ മഹേഷ് നാരായണന്റെ ‘മാലിക്’ ആണ് നിമിഷയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഫഹദ് ഫാസിലിന്റെ ഭാര്യയു‌ടെ വേഷമാണ് ചിത്രത്തിൽ നിമിഷ കൈകര്യം ചെയ്യുന്നത്. ആമസോൺ പ്രൈമിൽ ജൂലൈ 15നാണ് ചിത്രത്തിന്റെ റിലീസ്.

അതേസമയം ഈ വർഷം നിമിഷ കേന്ദ്ര കഥാപാത്രമായ രണ്ട് സിനിമകളാണ് ഒടിടിയിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർ കണ്ടത്. ​ജിയോ ബേബി സംവിധാനം ചെയ്‌ത ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന ചിത്രം തിയേറ്റർ റിലീസിന് ശേഷം ആമസോൺ പ്രൈമിലൂടെയും പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷക-നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രത്തിൽ ശക്‌തമായ കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിച്ചത്. ഇതിന് പുറമെ നെറ്റ്ഫ്ളിക്‌സിൽ റിലീസ് ചെയ്‌ത മാർട്ടിൻ പ്രകാട്ട് ചിത്രം ‘നായാട്ടി’ലും നിമിഷ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

Most Read: കോപ്പ അമേരിക്ക ഫൈനൽ; കാണികൾക്ക് പ്രവേശനം ഉണ്ടാവില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE