‘ന്നാ താന്‍ കേസ് കൊട്’; ശ്രദ്ധനേടി ടീസര്‍

By Film Desk, Malabar News
Ajwa Travels

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. 123 മ്യൂസിക്‌സിന്റെ യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം റിലീസ് ചെയ്‌ത ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ എന്ന സിനിമയ്‌ക്ക് ശേഷം രതീഷ് ബാലകൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗായത്രി ശങ്കറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ‘നടുവിലെ കൊഞ്ചം പക്കത്തെ കാണോം’, ‘സൂപ്പര്‍ ഡീലക്‌സ്’, ‘വിക്രം’ എന്നീ തമിഴ് ചിത്രങ്ങളില്‍ വേഷമിട്ട ഗായത്രിയുടെ ആദ്യ മലയാളം സിനിമ കൂടിയാണിത്.

കോടതി പശ്‌ചാത്തലമാക്കി വ്യത്യസ്‍തമായ ഒരു കേസിനെ കുറിച്ചായിരിക്കും സിനിമ സംസാരിക്കുന്നതെന്ന് ഉറപ്പ് നൽകുന്നതാണ് ടീസർ. വളരെ വ്യത്യസ്‌തമായ ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ഓഗസ്‌റ്റ് 12ന് ചിത്രം റിലീസ് ചെയ്യും.

രാകേഷ് ഹരിദാസ് ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൽ കാസർഗോഡ് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു. വൈശാഖ് സുഗുണന്റെ വരികൾക്ക് ഡോൺ വിൻസന്റ് ഈണം പകരുന്നു.

Most Read: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പരിശോധിക്കുമോ? വിധി ഇന്ന് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE