നേതൃമാറ്റം ഉടനില്ലെന്ന് സൂചന; ലീഗ് സംസ്‌ഥാന പ്രവർത്തക സമിതി യോഗം ജൂലൈ 7ന്

By Trainee Reporter, Malabar News
Muslim League
Rep. Image
Ajwa Travels

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് നേതൃത്വത്തിന് എതിരായ പ്രതിഷേധം ശക്‌തമാണെങ്കിലും മുസ്‌ലിം ലീഗിൽ നേതൃമാറ്റം ഉടനുണ്ടാകില്ലെന്ന് സൂചന. അതേസമയം, മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രവർത്തക സമിതി യോഗം ജൂലൈ 7,8 തീയതികളിൽ ചേരും. കൊണ്ടോട്ടി ഇഎംഇഎ കോളേജിലാണ് യോഗം നടക്കുക. ഇതിന് മുന്നോടിയായുള്ള ജില്ലാ കമ്മിറ്റി യോഗങ്ങൾ ആരംഭിച്ചു. ജില്ലാ കമ്മിറ്റി റിപ്പോർട്ടുകളും പോഷക സംഘടനകളുടെ റിപ്പോർട്ടും ക്രോഡീകരിച്ച് വിശദമായ ചർച്ചയാണ് പ്രവർത്തക സമിതിയിൽ ഉണ്ടാവുക.

ഓഗസ്‌റ്റ് മുതൽ അംഗത്വ കാമ്പയിൻ തുടങ്ങും. തുടർന്ന് വാർഡ്, പഞ്ചായത്ത്, മണ്ഡലം, ജില്ലാ തലത്തിൽ മെമ്പർഷിപ്പ് പൂർത്തിയാക്കി പുതിയ കമ്മിറ്റികൾ നിലവിൽ വരാൻ 6 മാസമെങ്കിലും സമയമെടുക്കും. ഇതിന് ശേഷം മാത്രമേ നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുകയുള്ളു. അതേസമയം, സംഘടനാതലത്തിൽ ചില പരിഷ്‌കാരങ്ങൾ പാർട്ടി ആലോചിക്കുന്നുണ്ടെന്നാണ് സൂചന.

Read also: രാഹുൽ ഗാന്ധി ഇന്ന് ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്‌ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE