ന്യൂഡെൽഹി: കേരളത്തിലെ സംഘടനാ വിഷയങ്ങൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഇന്ന് ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തും. ഇന്നലെ നടക്കേണ്ട ചർച്ച സൂറത്തിലെ കോടതിയിൽ രാഹുൽ ഗാന്ധിക്ക് ഹാജരാകേണ്ടതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷം കേരളത്തിൽ ഹൈക്കമാൻഡ് നടത്തിയ ഇടപെടലുകളിൽ ഉള്ള അതൃപ്‌തി ഉമ്മൻ ചാണ്ടി ഇന്ന് രാഹുൽ ഗാന്ധിയോട് വ്യക്‌തമാക്കും.
കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷനേതാവ് നിയമനങ്ങളിൽ അടക്കമുള്ള അതൃപ്‌തിയാണ് ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനെ അറിയിക്കുക. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഗ്രൂപ്പിന്റെ ഭാഗമായവരെ അവഗണിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യവും ഉമ്മൻ ചാണ്ടി ഉയർത്തും. നിലവിൽ എഐസിസി ജനറൽ സെക്രട്ടറി സ്‌ഥാനത്ത് തുടരുന്ന ഉമ്മൻ ചാണ്ടി സ്‌ഥാനം ഉപേക്ഷിക്കാനുള്ള സന്നദ്ധതയും അറിയിക്കും. രാവിലെ രാഹുൽ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്‌ച.
Read Also: വിസ്‌മയയുടെ മരണം; കിരണിനെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് അപേക്ഷ നൽകും