ഇനി ദുബായ് യാത്രയ്‌ക്ക് ജിഡിആര്‍എഫ്എ, ഐസിഎ അനുമതി വേണ്ട

By News Bureau, Malabar News
Representational Image
Ajwa Travels

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പോകാന്‍ ഇനി മുതല്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെയോ (ഐസിഎ), ജനറല്‍ ഡയറക്‌ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെയോ (ജിഡിആര്‍എഫ്എ) അനുമതി ആവശ്യമില്ലെന്ന് അറിയിപ്പ്.

ദുബായ് യാത്രക്കാര്‍ക്ക് ജിഡിആര്‍എഫ്എ അനുമതി വേണമെന്ന് നേരത്തെ നിബന്ധനയുണ്ടായിരുന്നു. എന്നാൽ ഇനിമുതൽ ജിഡിആര്‍എഫ്എ, ഐസിഎ അനുമതി വേണ്ടെന്ന് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.

അതേസമയം ഇന്ത്യയില്‍ നിന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നീ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഇതിന് മുൻപ് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അബുദാബിയിലേക്കും ഇളവുണ്ടായിരിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് സര്‍ക്കുലറില്‍ അറിയിക്കുകയായിരുന്നു.

Most Read: ചാമ്പ്യൻസ് ലീഗ് ഫൈനൽ റഷ്യയിൽനിന്ന് മാറ്റി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE