ചോദ്യോത്തരവേള ഒഴിവാക്കി കേന്ദ്രം; ജനാധിപത്യത്തെ കൊല്ലുന്നതിനു തുല്യമെന്ന് പ്രതിപക്ഷം

By Desk Reporter, Malabar News
Shashi Tharoor, Derek O’Brien_2020 Sep 02
ശശി തരൂർ എംപി, ഡെറിക് ഒബ്രിയാൻ എംപി
Ajwa Travels

ന്യൂഡൽഹി: കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ നിന്ന് ചോദ്യോത്തരവേള ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. കോവിഡ് 19 വ്യാപനത്തിന്റെ പേരു പറഞ്ഞ് ജനാധിപത്യത്തെ കൊല്ലാനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു.

സെപ്തംബർ 14നാണ് പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിക്കുന്നത്. സഭയിലെ ആദ്യ മണിക്കൂറുകളിൽ ജനപ്രതിനിധികൾക്ക് സർക്കാറിനോട് ചോദ്യങ്ങൾ ഉന്നയിക്കാനുള്ള ചോദ്യോത്തര വേളയാണ് ഒഴിവാക്കാൻ നീക്കം നടക്കുന്നത്. ഇതിൽ അന്തിമ തീരുമാനം സഭാദ്ധ്യക്ഷന്മാർ എടുക്കും.

ചോദ്യോത്തര വേള ഒഴിവാക്കാനുള്ള കേന്ദ്ര നീക്കം ജനാധിപത്യത്തെ കൊല്ലുന്നതിനു തുല്യമാണെന്ന് ശശി തരൂർ എംപി വിമർശിച്ചു. ഭരിക്കുന്ന സർക്കാറിനോട് ചോദ്യം ചോദിക്കുക എന്നത് പാർലമെന്റ് ജനാധിപത്യത്തിന്റെ ജീവവായു ആണ്. പാർലമെന്റിനെ ഒരു വാർത്താകുറിപ്പിലൂടെ കേന്ദ്രസർക്കാർ ചെറുതാക്കി കാട്ടുകയാണ്. സർക്കാറിന് ലഭിച്ച ഭൂരിപക്ഷം ഉപയോഗിച്ച്, മറ്റുള്ളവരെ റബ്ബർ സ്റ്റാമ്പ് ആക്കി സർക്കാറിന് ആവശ്യമുള്ളത് പാസാക്കി എടുക്കുകയാണ് ചെയ്യുന്നതെന്നും തരൂർ ആരോപിച്ചു.

“ജനാധിപത്യത്തെയും ഭിന്നാഭിപ്രായത്തെയും അടിച്ചമർത്താൻ കോവിഡ് മഹാമാരിയെ ഭരണാധികാരികൾ ഉപയോഗിക്കുമെന്ന് നാലു മാസം മുമ്പ് ഞാൻ പറഞ്ഞിരുന്നു. പാർലമെന്റ് സമ്മേളനത്തിൽ ചോദ്യോത്തരവേള ഉണ്ടാവില്ലെന്ന് വാർത്താകുറിപ്പിലൂടെ അറിയിച്ചിരിക്കുന്നു. ഈ നടപടിയെ എങ്ങനെ നീതീകരിക്കും?” – തരൂർ ട്വീറ്റിലൂടെ ചോദിച്ചു.

അതേസമയം, കോവിഡ് പ്രതിസന്ധിയെ ജനാധിപത്യത്തിന്റെ അരുംകൊലയ്‌ക്ക് കാരണമാക്കി മാറ്റുകയാണ് കേന്ദ്രസർക്കാറെന്ന് തൃണമൂൽ എം.പി ഡെറിക് ഒബ്രിയാൻ പറഞ്ഞു.

“പാർലമെന്റിൽ 15 ദിവസം മുൻപ് തന്നെ എം‌പിമാർ ചോദ്യോത്തര വേളയിലേക്കുള്ള ചോദ്യങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. പാർലമെന്റ് സമ്മേളനം സെപ്റ്റംബർ 14 ന് ആരംഭിക്കും. എന്നാൽ ചോദ്യോത്തരവേള റദ്ദാക്കി. പ്രതിപക്ഷ‌ എം‌പിമാർ‌ക്ക് സർക്കാരിനെതിരെ ചോദ്യം ഉന്നയിക്കാനുള്ള അവകാശം നഷ്‌ടപ്പെടും. 1950 ന് ശേഷം ആദ്യമായാണ് ഇത്. പാർലമെന്റിന്റെ മൊത്തത്തിലുള്ള പ്രവർത്തന സമയം അതേപടി നിലനിൽക്കുന്നു, പിന്നെ എന്തുകൊണ്ടാണ് ചോദ്യോത്തരവേള അവർ റദ്ദാക്കുന്നത്?” – ഡെറിക് ഒബ്രിയാൻ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE