കണ്ണൂരിൽ നോക്കുകൂലി ആവശ്യപ്പെട്ട് കടയുടമകൾക്ക് മർദ്ദനം

By Trainee Reporter, Malabar News
Representational Image
Ajwa Travels

കണ്ണൂർ: നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു ചുമട്ടു തൊഴിലാളികൾ കടയുടമകളെ ആക്രമിച്ചതായി പരാതി. കണ്ണൂർ ജില്ലയിലെ മാതമംഗലത്താണ് സംഭവം. സാധനങ്ങൾ ഇറക്കുന്നതിനിടെ നോക്കുകൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് മർദ്ദനം നടന്നത്. മാതമംഗലത്തെ എസ്ആർ അസോസിയേറ്റ്‌സ് ഉടമ റബി മുഹമ്മദ്, സഹോദരൻ റാഫി എന്നിവരെയാണ് മർദ്ദിച്ചത്.

ഇവർ കടയിലേക്ക് സ്വന്തമായി സാധനങ്ങൾ ഇറക്കുന്നത് ചോദ്യം ചെയ്‌ത്‌ സിഐടിയു ചുമട്ടു തൊഴിലാളികൾ രംഗത്തെത്തുകയും തുടർന്ന് കടയുടമകളെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. എന്നാൽ, കടയിലേക്ക് സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാധനങ്ങൾ ഇറക്കാൻ കടയുടമ കോടതിയിൽ നിന്ന് അനുമതി വാങ്ങിയിരുന്നു.

അതേസമയം, കടയുടമകൾ തങ്ങളെ മർദ്ദിച്ചുവെന്ന് ആരോപിച്ച് രണ്ടു സിഐടിയു പ്രവർത്തകർ ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്. പ്രദേശത്ത് നോക്കുകൂലി ആവശ്യപ്പെട്ടുള്ള സിഐടിയു തൊഴിലാളികളുടെ ഭീഷണിക്കെതിരെ വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Read Also: മലമ്പുഴ ഉദ്യാനത്തിൽ കർശന നിയന്ത്രണം; പ്രത്യേക ഉദ്യോഗസ്‌ഥരെ നിയോഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE