കോൺവെന്റിലെ കിണറ്റിൽ കന്യാസ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി

By News Desk, Malabar News
Ajwa Travels

കൊല്ലം: ജില്ലയിലെ കുരീപ്പുഴ കോൺവെന്റിൽ കന്യാസ്‌ത്രീയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി മേബിൾ ജോസഫിന്റെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.

രാവിലെ പ്രാർഥനക്ക് സിസ്‌റ്റർ മേബിൾ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സിസ്‌റ്ററിന്റെ മുറിയിൽ നിന്ന് ആത്‌മഹത്യാ കുറിപ്പും കണ്ടെത്തി. ശാരീരിക ബുദ്ധിമുട്ടുകളും അലർജി സംബന്ധമായ പ്രശ്‌നങ്ങളും കാരണം ജീവിതം അവസാനിപ്പിക്കുകയാണ് എന്നും കിണറ്റിൽ ഉണ്ടാകുമെന്നുമാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.

തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്നും ആരുടേയും പ്രേരണയിലല്ല താൻ ജീവിതം അവസാനിപ്പിക്കുന്നത് എന്നും കുറിപ്പിലുണ്ട്. ഒരു മാസം മുൻപാണ് സിസ്‌റ്റർ മേബിൾ ഈ കോൺവെന്റിലേക്ക് എത്തിയത് എന്നാണ് വിവരം. ആർഡിഒയുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്‌റ്റ് നടപടികൾ തുടരും.

Also Read: അഭിമന്യു വധം; മുഖ്യപ്രതിയായ ആർഎസ്എസ് പ്രവർത്തകൻ പോലീസിൽ കീഴടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE