ഓഫ് റോഡ് റൈഡ്; ജോജുവിനെതിരെ കേസ് എടുക്കണമെന്ന് കെഎസ്‍യു

By News Bureau, Malabar News
Ajwa Travels

വാഗമണ്‍: കഴിഞ്ഞ ദിവസം വാഗമണ്ണിൽ ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചവർക്കും ഇതിൽ പങ്കെടുത്ത സിനിമാ നടൻ ജോജു ജോർജിനും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‍യു പരാതി നൽകി.

കെഎസ്‍യു ഇടുക്കി ജില്ലാ പ്രസിഡണ്ട് ടോണി തോമസാണ് ഇടുക്കി ജില്ലാ കളക്‌ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാൻസ്‌പോട്ട് ഓഫിസർ എന്നിവർക്ക് പരാതി നൽകിയത്. വാഗമൺ എംഎംജെ എസ്‌റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്.

സുരക്ഷാ സംവിധാനങ്ങളില്ലാതെ അപകടകരമായ രീതിയിലാണ് റൈഡ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കൃഷിക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ളാന്റേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തന്റെ ജീപ്പ് റാംഗ്ളറുമായാണ് ജോജു റൈഡിൽ പങ്കെടുത്തത്. ആദ്യമായാണ് ഒരു ഓഫ് റൈഡിംഗ് മൽസരത്തില്‍ താരം പങ്കെടുക്കുന്നത്. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമൊക്കെയുള്ള ട്രാക്കില്‍ ആവേശത്തോടെ വാഹനമോടിക്കുന്ന ജോജുവിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Most Read: ക്ഷണികം തിയേറ്ററിൽ; ജുവൽമേരി നായികയാകുന്ന ചിത്രത്തിന് മികച്ച അഭിപ്രായം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE