ക്ഷണികം തിയേറ്ററിൽ; ജുവൽമേരി നായികയാകുന്ന ചിത്രത്തിന് മികച്ച അഭിപ്രായം

By Central Desk, Malabar News
Kshanikam movie
Ajwa Travels

രാജീവ് രാജേന്ദ്രൻ സംവിധാനം ചെയ്‌ത ‘ക്ഷണികം’ വെള്ളിയാഴ്‌ച തിയേറ്ററിൽ എത്തി. ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ‘ബുക് മൈ ഷോയിൽ’ 95% ലൈക്ക് ലഭിച്ച ചിത്രം സംസ്‌ഥാനത്തെ വിവിധ തിയേറ്ററുകളിൽ ഇപ്പോൾ ലഭ്യമാണ്.

യഥാർഥ സംഭവ കഥയെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രം ബാല്യകാലത്ത് നഷ്‌ടപ്പെട്ട മകനെയോർത്ത് ജീവിക്കുന്ന അമ്മയുടെ ജീവിതം വിഷയമാകുന്ന ചിത്രമാണ്. ഈ അമ്മ ഒരു ദത്തുപുത്രനിലേക്ക് എത്തുന്നതും തുടർന്നുള്ള ജീവിതവുമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്.

പ്രണയവും വിരഹവും തുളുമ്പുന്ന മനോഹരമായ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ദീപ്‌തി നായർ കഥയും തിരക്കഥയും ഒരുക്കിയ ചിത്രം ആർ പ്രൊഡക്ഷൻസ് ഫിലിമിയുടെ ബാനറിലാണ് നിർമാണം പൂർത്തീകരിച്ചത്. സംഭവകഥയെ അതുപോലെ നിലനിറുത്തിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

അരവിന്ദ് ഉണ്ണി ക്യാമറയും രാകേഷ് അശോക ചിത്രസംയോജനം നടത്തുന്ന ‘ക്ഷണികം’ സിനിമ പ്രശസ്‌ത കവിയത്രി ഡോ. ഷീജാ വക്കം എഴുതി വിടി സുനിൽ സംഗീത സംവിധാനം നിർവഹിച്ച പാട്ടുകൾ കൊണ്ടും മനോഹരമാണ്. പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് സാംസൺ സിൽവയാണ്. മെലഡികളുടെ യുവഗായകൻ ഹരിശങ്കർ ചിത്രത്തിൽ മനോഹരമായ ഒരു പാട്ട് ആലപിച്ചിട്ടുണ്ട്. മറ്റൊരു താരാട്ട് പാട്ട് കെഎസ് ചിത്രയും ആലപിച്ചിരിക്കുന്നു.

Kshanikam movie

പ്രശസ്‌ത ടെലിവിഷന്‍ അവതാരകയും അഭിനേത്രിയും പത്തേമാരി, ഉട്ടോപ്യയിലെ രാജാവ്, ഒരേ മുഖം, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിയുടെ പ്രിയ താരവുമായ ജുവൽ മേരി നായികയാകുന്ന ചിത്രത്തിൽ രൂപേഷ് രാജ്, നന്ദലാൽ കൃഷ്‌ണമൂർത്തി,രോഹിത് നായർ, മീര നായർ, ഹരിശങ്കർ, ഓസ്‌റ്റിൻ, സ്‌മിത അമ്പു, സുനിൽ കലാബാബു, അമ്പൂട്ടി,ഷിന്റോ, ബൈജു, റോക്കി സുകുമാരൻ, അരുൺ സോൾ, ശിൽപ്പ, ബേബി നവമി അരവിന്ദ്, അഭിലാഷ് ശ്രീകുമാരൻ തുടങ്ങിയവരും വേഷങ്ങളിൽ വരുന്നുണ്ട്. ‘ക്ഷണികം’ ഒഫിഷ്യൽ ട്രെയ്‌ലർ ഇവിടെ കാണാം:

മെലോഡ്രാമ സസ്‌പെൻസ് രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ‘ക്ഷണികം’ ഷൗക്കത്ത് മന്ദലാംകുന്ന് പ്രൊഡക്ഷൻ കൺട്രോളറായി പൂർത്തീകരിച്ച സിനിമയാണ്. ലൈൻ പ്രൊഡ്യൂസറായി അഭിലാഷ് ശ്രീകുമാരൻ നായരും പിആർഒ ആയി എംകെ ഷെജിനും എത്തിയ ‘ക്ഷണികം’ കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രീകരണം നിർവഹിച്ചത്.

Most Read: വി‍ജയ് ബാബുവിനെതിരായ അറസ്‌റ്റ് വാറന്റ് യുഎഇ പോലീസിന് കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE